ചരിത്രക്കുതിപ്പ്! മെഡൽനേട്ടത്തിൽ സെഞ്ച്വറിയടിക്കാൻ ഇന്ത്യ; റെക്കോഡ്

ഹാങ്ചോ: ഏഷ്യൻ ഗെയിംസ് മെഡൽക്കൊയ്ത്തിൽ സെഞ്ച്വറി ഉറപ്പിച്ച് ഇന്ത്യ. ഗെയിംസിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ മെഡൽനേട്ടത്തിൽ മൂന്നക്കത്തിലേക്ക് കുതിക്കുന്നത്.

ഗെയിംസിൽ ഇതുവരെ 95 മെഡലുകളാണ് ഇന്ത്യ നേടിയത്. ഏഴു മെഡലുകൾ കൂടി ഉറപ്പിച്ചിട്ടുണ്ട്. അമ്പെയ്ത്തിൽ മൂന്നും കബഡിയിൽ രണ്ടും ബാഡ്മിന്റൻ, ക്രിക്കറ്റ് എന്നിവയിൽ ഓരോ മെഡലുകളുമാണ് ഇന്ത്യ ഉറപ്പിച്ചത്. ഗെയിംസിന്‍റെ ചരിത്രത്തിൽ ഇന്ത്യ 20ലധികം സ്വർണ മെഡൽ നേടുന്നതും ആദ്യമാണ്. ഇതുവരെ 22 സ്വർണ മെഡലുകളാണ് ഇന്ത്യ നേടിയത്. 2018ലെ ജക്കാർത്ത ഗെയിംസിൽ 70 മെഡലുകൾ നേടിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. 16 സ്വർണവും 23 വെള്ളിയും 31 വെങ്കലവുമാണ് അന്ന് സ്വന്തമാക്കിയത്.

ഷൂട്ടിങ് റേഞ്ചിലും അത്ലറ്റിക്സിലുമാണ് ഇന്ത്യൻ താരങ്ങൾ കൂടുതൽ മെഡലുകൾ നേടിയത്. അത്ലറ്റിക്സിൽ മാത്രം 29 മെഡലുകൾ. ഇതിൽ ആറു സ്വർണവും 14 വെള്ളിയും ഒമ്പത് വെങ്കലവും ഉൾപ്പെടും. ഷൂട്ടിങ്ങിൽ ഏഴു സ്വർണവും ഒമ്പത് വെള്ളിയും ആറു വെങ്കലവുമായി 22 മെഡലുകളും നേടി. ഹോക്കിയിൽ നിലവിലെ ചാമ്പ്യന്മാരായ ജപ്പാനെ ഒന്നിനെതിരെ അഞ്ചു ഗോളിന് തകർത്ത് ഇന്ത്യ സ്വർണം സ്വന്തമാക്കി.

പുരുഷ ബാഡ്മിന്റണിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് വെങ്കലം നേടി. ചൈനീസ് താരം ലീ ഷെഫിങ്ങിനോട് 16–21, 9–21 എന്ന സ്കോറിനാണ് പ്രണോയ് തോറ്റത്. നിലവിൽ 22 സ്വർണവും 34 വെള്ളിയും 39 വെങ്കലവുമടക്കം 95 മെഡലുകളാണ് ഇന്ത്യ നേടിയത്.

Tags:    
News Summary - Record Asian Games Haul After 72 Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.