മുൾത്താൻ: നായകൻ ഷാൻ മസൂദിനും ഓപണർ അബ്ദുല്ല ഷഫീഖിനും പിന്നാലെ സൽമാൻ ആഗയും സെഞ്ച്വറി കുറിച്ചതോടെ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ പാകിസ്താന് കൂറ്റൻ സ്കോർ. 556 റൺസാണ് ആതിഥേയർ അടിച്ചെടുത്തത്. ആദ്യ ദിനം ഷാൻ മസൂദിന്റെയും (151), അബ്ദുല്ല ഷഫീഖിന്റെയും (102) സെഞ്ച്വറിയുടെ മികവിൽ നാലിന് 328 റൺസെന്ന നിലയിൽ കളി അവസാനിപ്പിച്ച പാകിസ്താന് വേണ്ടി രണ്ടാം ദിനം സൽമാൻ ആഗയും (104 നോട്ടൗട്ട്), സൗദ് ഷക്കീലും (82) നിലയുറപ്പിച്ചതോടെ സ്കോർ കുതിച്ചുയരുകയായിരുന്നു.
ബാബർ അസം 30 റൺസുമായി വീണ്ടും നിരാശപ്പെടുത്തിയപ്പോൾ ഓപണർ സയിം അയൂബ് (4), നസീം ഷാ (33), മുഹമ്മദ് റിസ്‍വാൻ (0), ആമിർ ജമാൽ (7), ഷഹീൻ ഷാ അഫ്രീദി (26), അബ്റാർ അഹ്മദ് (3) എന്നിങ്ങനെയായിരുന്നു ശേഷിച്ച ബാറ്റർമാരുടെ സംഭാവന.
ഇംഗ്ലണ്ടിനായി ജാക്ക് ലീഷ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഗസ് അറ്റ്കിൻസൻ, ബ്രൈഡൻ കാഴ്സെ എന്നിവർ രണ്ട് വീതവും ക്രിസ് വോക്സ്, ഷുഐബ് ബഷീർ, ജോ റൂട്ട് എന്നിവർ ഓരോന്നും വിക്കറ്റ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.