മഞ്ചേരി: സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ് ഫൈനല്‍ റൗണ്ട് മത്സര സംഘാടനത്തിന് മുന്നോടിയായി ഉപസമിതികള്‍ യോഗം ചേര്‍ന്ന് ഒരുക്കങ്ങളും തുടര്‍ നടപടികളും വിലയിരുത്തി. ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിെൻറ ഭാഗ്യചിഹ്നത്തിന് അപേക്ഷ ക്ഷണിക്കാന്‍ യോഗം തീരുമാനിച്ചു.
കേരളത്തെയും സന്തോഷ് ട്രോഫിയെയും അടയാളപ്പെടുത്തുന്നതായിരിക്കണം ഭാഗ്യ ചിഹ്നം. വിദ്യാര്‍ഥികള്‍ മുതല്‍ എല്ലാവർക്കും മത്സരത്തില്‍ പങ്കെടുക്കാം. തയാറാക്കിയ ചിഹ്നത്തിെൻറ പകർപ്പ് 21ന് മുമ്പായി സ്പോര്‍സ് കൗണ്‍സിലില്‍ നേരിട്ടോ santoshtrophymalappuram@gmail.com എന്ന മെയില്‍ ഐഡിയിലോ ഫോൺനമ്പർ സഹിതം അയക്കണം. വിജയിക്ക് ആകര്‍ഷകമായ സമ്മാനം നല്‍കും.
സൗഹൃദ മത്സരങ്ങള്‍ സംഘടിപ്പിക്കും
75ാമത് സന്തോഷ് ട്രോഫിയുടെ പ്രചാരണാർഥം കേരളത്തിലെ സന്തോഷ് ട്രോഫി താരങ്ങളെയും മലപ്പുറം ജില്ലയിലെ ജൂനിയര്‍, സബ് ജൂനിയര്‍ താരങ്ങളെയും ഉള്‍പ്പെടുത്തി സൗഹൃദ മത്സരങ്ങള്‍ സംഘടിപ്പിക്കും. പ്രമോ വിഡിയോ, തീം സോങ്, ലക്ഷം ഗോള്‍ പരിപാടി എന്നിവയും സംഘടിപ്പിക്കും. ചാമ്പ്യന്‍ഷിപ്പിന് ആവശ്യമായ ആംബുലന്‍സുകള്‍ ജില്ലയിലെയും സമീപ ജില്ലയിലെയും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ സഹായത്തോടെ കണ്ടെത്താന്‍ ഡെപ്യൂട്ടി ഡി.എം.ഒയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മെഡിക്കല്‍ കമ്മിറ്റിയും തീരുമാനിച്ചു. കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കളിക്കാരുടെ സുരക്ഷ ഉറപ്പാക്കും.
കായിക മന്ത്രി വി. അബ്ദുറഹ്മാനു വേണ്ടി പ്രൈവറ്റ് സെക്രട്ടറി കെ.പി. അനില്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി. റഷീദ് ബാബു, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അഹമ്മദ് അഫ്സല്, ഡോ. എം.എസ്. രാമകൃഷ്ണന്, ഡോ. ജോണി ചെറിയാന്, ഡോ. അബുസബാഹ്, ജയകൃഷ്ണന്, ഡോ. എ.കെ. മുനീബ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.