മലപ്പുറം: സന്തോഷ് ട്രോഫി മത്സരക്ക് തായാറെടുക്കുന്ന കോട്ടപ്പടി സ്റ്റേഡിയത്തിലെ പരിപാലന ജോലികള്‍ പുരോഗമിക്കുന്നു. ഫുട്ബോള്‍ ചാമ്പ്യന്ഷിെൻറ ബി ഗ്രൂപ്പ് മത്സരങ്ങള്‍ക്കാണ് കോട്ടപ്പടി വേദിയാകുന്നത്. അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന് (എ.ഐ.എഫ്.എഫ്) നിര്‍ദേശിച്ചിട്ടുള്ള ഗ്രൗണ്ടിലെ പുല്ലുകള്‍ വളര്‍ത്തല്‍ മുതല്‍ ഡഗ്ഔട്ടിനു സമീപത്തെ കമ്പിവേലി പിന്നിലേക്ക് മാറ്റുന്നതടക്കമുള്ള ജോലികളാണ് നിലവില്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്നത്.
കഴിഞ്ഞ തവണ കോട്ടപ്പടി സ്റ്റേഡിയം സന്ദര്‍ശിച്ച എ.ഐ.എഫ്.എഫ് സംഘം നിര്‍ദേശിച്ച ആവശ്യങ്ങളിലൊന്നായിരുന്നു സ്റ്റേഡിയത്തിലെ പുല്ലുകള്‍ക്കിടയിലെ വിടവുകള്‍ തീര്‍ക്കല്‍ അവസാന ഘട്ടത്തിലാണ്. സംസ്ഥാന സര്‍ക്കാറിെൻറ കീഴിലുള്ള കേരള സ്പോര്‍ട്സ് ഫൗണ്ടേഷെൻറ ജോലിക്കാരാണ് ഗ്രൗണ്ടിലെ പുല്ലുകളുടെ പരിപാലന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ് അവസാനിക്കുന്നത് വരെ ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും കേരള സ്പോര്‍ട്സ് ഫൗണ്ടേഷെൻറ കീഴിലായിരിക്കും നടക്കുക. സ്റ്റേഡിയത്തിലെ ഗാലറികള്‍ മോടിപിടിപ്പിക്കുക, ഡ്രസിങ് റൂമിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുക തുടങ്ങിയ ജോലികളും ഇതില്‍ ഉള്‍പ്പെടുന്നു. സ്റ്റേഡിയത്തില്‍ ഡ്രസിങ് റൂമുകളുടെ സൗകര്യം താഴെയും മുകളിലും മെച്ചപ്പെടുത്തും. സാധാരണ സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകള്‍ നടക്കുന്ന സമയത്ത് താഴത്തെ ഗ്രസിങ് റൂമുകളാണ് തുറന്നു കൊടുക്കാറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.