ക​ല​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്‌​ബാ​ള്‍ സം​ഘാ​ട​ക

സ​മി​തി യോ​ഗം

സന്തോഷ് ട്രോഫി: ഒരുക്കം വിലയിരുത്തി

മ​ല​പ്പു​റം: ഫെ​ബ്രു​വ​രി 20 മു​ത​ല്‍ മാ​ര്‍ച്ച് ആ​റു​വ​രെ ജി​ല്ല​യി​ല്‍ ന​ട​ക്കു​ന്ന സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്‌​ബാ​ള്‍ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ അ​ന്തി​മ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ ക​ല​ക്ട​റേ​റ്റ് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ചേ​ര്‍ന്ന സം​ഘാ​ട​ക സ​മി​തി യോ​ഗം വി​ല​യി​രു​ത്തി. മ​ഞ്ചേ​രി പ​യ്യ​നാ​ട് സ്റ്റേ​ഡി​യം, കോ​ട്ട​പ്പ​ടി സ്റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ള്‍. ടീ​മു​ക​ള്‍ക്ക് പ​രി​ശീ​ല​ന​ത്തി​ന് ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഡി​യ​ങ്ങ​ള്‍ ഒ​രു​ക്കും. സ്റ്റേ​ഡി​യം, റോ​ഡു​ക​ള്‍ എ​ന്നി​യു​ടെ പ്ര​വൃ​ത്തി​ക​ള്‍ ഉ​ട​ന്‍ പൂ​ര്‍ത്തി​യാ​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. എം.​എ​ല്‍.​എ​മാ​രാ​യ എ.​പി. അ​നി​ല്‍കു​മാ​ര്‍, യു.​എ. ല​ത്തീ​ഫ്, പി. ​ഉ​ബൈ​ദു​ല്ല, ടി.​വി. ഇ​ബ്രാ​ഹിം, കാ​യി​ക മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹ്​​മാ​ന്‍റെ പ്ര​തി​നി​ധി കെ.​പി. അ​നി​ല്‍, ക​ല​ക്ട​ര്‍ വി.​ആ​ര്‍. പ്രേം​കു​മാ​ര്‍, സ​ബ് ക​ല​ക്ട​ര്‍ ശ്രീ​ധ​ന്യ എ​സ്. സു​രേ​ഷ്, മു​ൻ താ​ര​ങ്ങ​ളാ​യ യു. ​ഷ​റ​ഫ​ലി, ഹ​ബീ​ബ് റ​ഹ്‌​മാ​ന്‍, മ​ഞ്ചേ​രി ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ വി.​എം. സു​ബൈ​ദ, ജി​ല്ല സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ല്‍ പ്ര​സി​ഡ​ൻ​റ് എ. ​ശ്രീ​കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ൻ​റ് വി.​പി. അ​നി​ല്‍, സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്‍ മ​ഹ്‌​റൂ​ഫ്, ഡി.​വൈ.​എ​സ്.​പി പി.​എം. പ്ര​ദീ​പ്, ജി​ല്ല ഫു​ട്‌​ബാ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ൻ​റ് പി. ​അ​ഷ്‌​റ​ഫ്, സെ​ക്ര​ട്ട​റി പി.​എം. സു​ധീ​ര്‍ കു​മാ​ർ, കെ. ​അ​ബ്​​ദു​ല്‍ ക​രീം, എം. ​മു​ഹ​മ്മ​ദ് സ​ലീം, കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്‌​സി​റ്റി ഫി​സി​ക്ക​ല്‍ എ​ജു​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​വി.​പി. സ​ക്കീ​ര്‍ ഹു​സൈ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.


Tags:    
News Summary - Santosh Trophy: Preparations evaluated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.