ന്യൂയോര്‍ക്: ലോക കായിക മാമാങ്കം ഫുട്ബാളിന്‍െറ മണ്ണായ ബ്രസീലിലത്തെുമ്പോള്‍ ഒരേയൊരാളായിരിക്കും വിശിഷ്ടാതിഥി. കാല്‍പന്തുകളിയുടെ ചക്രവര്‍ത്തി സാക്ഷാല്‍ പെലെ. 75ാം വയസ്സിന്‍െറ അവശതകള്‍ ശരീരത്തെ ക്ഷീണിപ്പിക്കുന്നുണ്ടെങ്കിലും ആതിഥേയന്‍െറ ആവേശത്തോടെ പെലെ ഒളിമ്പിക്സിനായി കാത്തിരിക്കുകയാണ്. ബ്രസീലിനെ മൂന്ന് ലോകകപ്പുകളില്‍ കിരീടമണിയിച്ച പെലെ ഒളിമ്പിക്സില്‍ ഒരിക്കല്‍പോലും പന്തുതട്ടിയിട്ടില്ല. ആഗസ്റ്റില്‍ മാറക്കാനയിലെ കളിമുറ്റത്ത് കായികമാമാങ്കത്തിന് തിരിതെളിയുമ്പോള്‍ ചരിത്രനിമിഷത്തിന്‍െറ ഭാഗമായി പെലെയുണ്ടാവും. പെലെയാവും ഒളിമ്പിക് ശിഖയില്‍ ദീപം തെളിയിക്കുകയെന്നാണ് റിപ്പോര്‍ട്ട്. സംഘാടകരുടെ പട്ടികയിലും പെലെ തന്നെ മുന്നില്‍. പക്ഷേ, ഇക്കാര്യത്തെക്കുറിച്ചൊന്നും അറിവില്ളെന്ന് പറഞ്ഞ ഫുട്ബാള്‍ ഇതിഹാസം ഒളിമ്പിക്സ് മേളക്ക് സാക്ഷിയാവാന്‍ താനുണ്ടാവുമെന്ന് ഉറപ്പുനല്‍കുകയാണ്. റിയോയിലേക്ക് ഒളിമ്പിക്സ് എത്തിക്കുന്നതിലെ മുഖ്യപ്രചാരകന്‍ കൂടിയായിരുന്നു പെലെ. വേദിനിര്‍ണയം നടന്ന 2009ല്‍ ഷികാഗോക്കായി അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയും ഒപ്ര വിന്‍ഫ്രെയും രംഗത്തത്തെിയപ്പോള്‍ ഒളിമ്പിക് ലോകത്തിന്‍െറ വോട്ട് ബ്രസീലിനായി വശീകരിക്കാന്‍ പെലെയായിരുന്നു രംഗത്തിറങ്ങിയത്. ന്യൂയോര്‍ക്കില്‍ തന്‍െറ ജീവിതകഥ പറയുന്ന സിനിമയുടെ പ്രദര്‍ശനത്തിനത്തെിയ പെലെ ഒളിമ്പിക്സിനെക്കുറിച്ച് സംസാരിക്കുന്നു.
•ഒളിമ്പിക്സില്‍ ബ്രസീലിന്‍െറ വളര്‍ച്ചയെ കുറിച്ച്?
പെലെ: ആദ്യകാലത്ത് ഒന്നോ രണ്ടോ അത്ലറ്റുകളായിരുന്നു ബ്രസീലിന്‍െറ മികച്ച താരങ്ങള്‍. അവര്‍ മെഡല്‍ നേടുകയും ചെയ്തിരുന്നു. അന്നത്തെ ഓട്ടക്കാരെയും ജംപര്‍മാരെയും കണ്ടിട്ടുണ്ട്. പക്ഷേ, പേര് ഓര്‍മയിലില്ല. ഞാന്‍ ഒളിമ്പിക്സില്‍ കളിച്ചിട്ടില്ല. ബ്രസീല്‍ ഇതുവരെ ഫുട്ബാള്‍ മെഡല്‍ നേടിയിട്ടുമില്ല.
• 2009ല്‍ ബ്രസീലിനെ ഒളിമ്പിക് വേദിയായി പ്രഖ്യാപിച്ച കോപന്‍ഹേഗനില്‍ പെലെ കരഞ്ഞതായിരുന്നു വാര്‍ത്തകളിലൊന്ന്. എന്തിനായിരുന്നു ആ കണ്ണീര്‍?
പ്രധാന കാരണങ്ങളില്‍ ഒന്ന് ഞാന്‍ ഒരിക്കലും ഒളിമ്പിക്സില്‍ മത്സരിച്ചിരുന്നില്ളെന്നത് തന്നെ. രണ്ടാമത്, സ്പോര്‍ട്സ് എന്നും എനിക്ക് വൈകാരികമാണ്. ടൂര്‍ണമെന്‍േറാ മത്സരമോ നടക്കുമ്പോള്‍ കാര്യമായ തയാറെടുപ്പ് നടത്തും. പലപ്പോഴും പെട്ടെന്ന് കരഞ്ഞും പോവും.
•സ്പോര്‍ട്സുമായി ബന്ധപ്പെട്ട് പെലെ എന്നായിരുന്നു അവസാനമായി കരഞ്ഞത്?
അത് വളരെ അടുത്ത കാലത്തായിരുന്നു. 2014 ലോകകപ്പില്‍ ബ്രസീല്‍ ജര്‍മനിക്ക് മുന്നില്‍ ദയനീയമായി തോറ്റ ദിവസം ഞാന്‍ കുറെ കരഞ്ഞിരുന്നു.
•റിയോ ഒളിമ്പിക് ദീപം നിങ്ങള്‍ തെളിയിക്കുന്നതിനെ കുറിച്ച്?
ഏറ്റവും സന്തോഷമുള്ള കാര്യം. ദൈവത്തില്‍നിന്നുള്ള സമ്മാനമാണിത്. ആരോഗ്യമുണ്ടെങ്കില്‍ ആ ഭാഗ്യം ലഭിക്കുന്ന ബ്രസീലുകാരനാവാന്‍ ആഗ്രഹമുണ്ട്.
• ദീപം തെളിയിക്കാന്‍ സംഘാടകരില്‍നിന്ന് ക്ഷണം ലഭിച്ചോ?
ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.
• ബ്രസീല്‍ ഫുട്ബാള്‍ സ്വര്‍ണം നേടിയാല്‍ ലോകകപ്പിലെ നഷ്ടം നികത്തുന്നതാവുമോ?
ഫുട്ബാള്‍ മെഡല്‍ നേടുകയെന്നത് നല്ല കാര്യമാണ്. പക്ഷേ, ഒളിമ്പിക്സ് ഭംഗിയായി നടത്തുകയെന്നതാണ് പ്രധാനം. രാജ്യത്തെ രാഷ്ട്രീയ അരക്ഷിതാവസ്ഥ ഒളിമ്പിക്സ് ഒരുക്കത്തെ ബാധിക്കരുതെന്നാണ് എന്‍െറ നിര്‍ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.