മുംബൈയിൽനിന്ന് മിസോറമിലെ െഎസോളിലേക്ക് വിമാനം കയറുേമ്പാൾ ആത്മവിശ്വാസം മാത്രമായിരുന്നു ഖാലിദ് ജമീലെന്ന മുൻ ഇന്ത്യൻ ഫുട്ബാളറുടെ കൈമുതൽ. താരങ്ങളില്ലാത്ത ടീം. കളിക്കാരിൽ മുക്കാൽപങ്കും തദ്ദേശീയർ. പുറത്തുനിന്ന് കളിക്കാരെ വാങ്ങാൻ ക്ലബ് ഉടമയുടെ കൈയിൽ കാശുമില്ല. അവിടെനിന്നാണ് ഖാലിദ് ജമീൽ മായാജാലം ആരംഭിക്കുന്നത്. പന്തിനെ സ്നേഹിക്കുന്ന ഒാരോ ഇന്ത്യക്കാരെൻറയും സ്വപ്നമായ െഎ ലീഗ് കിരീടത്തിൽ കുഞ്ഞൻ ക്ലബായ െഎസോളിനെ ചാമ്പ്യന്മാരാക്കിയ കുതിപ്പ് ആരാധകരെ പോലെ ഖാലിദിനും അവിശ്വസനീയമാണ്. പതിറ്റാണ്ടുകൾ കാത്തിരുന്നിട്ടും പലർക്കും പൂവണിയാത്ത നേട്ടം.
വടക്കു-കിഴക്കൻ സംസ്ഥാനത്തേക്കുള്ള ആദ്യ െഎ ലീഗ് കിരീടമായി ഇത് മാറിയപ്പോൾ, പുതിയ ക്ലബിൽ ആദ്യ സീസണിൽതന്നെ ഖാലിദ് ജമീൽ ചാമ്പ്യൻ കോച്ചായി.
ഇന്ത്യക്കാരായ മാതാപിതാക്കളുടെ മകനായി കുവൈത്തിൽ ജനിച്ച ഖാലിദ് 1997ൽ മഹീന്ദ്ര യുനൈറ്റഡിലൂടെയാണ് ക്ലബ് ഫുട്ബാൾ കരിയറിന് തുടക്കം കുറിച്ചത്. എയർ ഇന്ത്യ, മുംബൈ എഫ്.സി എന്നിവയിലായി 2009വരെ സജീവം. ഇതിനിടെ 2001ൽ ഇന്ത്യൻ ദേശീയ ടീമിലും കളിച്ചു. ഏഴ് മത്സരങ്ങൾ കൊണ്ട് രാജ്യാന്തര കരിയർ അവസാനിച്ചെങ്കിലും 2009ൽ പരിശീലക വേഷമണിഞ്ഞ് പുതിയ യാത്രക്ക് തുടക്കമിട്ടു. മുംബൈയെ ഏഴു സീസണിൽ പരിശീലിപ്പിച്ചപ്പോഴൊന്നും ലഭിക്കാത്ത അംഗീകാരമാണ് ഒരുവർഷം കൊണ്ട് ഖാലിദ് മിസോറമിൽ കുറിച്ചത്. തദ്ദേശീയരായ കളിക്കരുടെ ടീമിനെ പണവും താരത്തിളക്കവുമുള്ള വമ്പന്മാരുമായി പോരടിപ്പിച്ച് ലീഗ് ചാമ്പ്യന്മാരാക്കിയ പരിശീലകൻ. ഇന്ത്യൻ ഫുട്ബാളിൽ െഎസോൾ ലെസ്റ്റർസിറ്റിയായെങ്കിൽ, ഖാലിദ് ജമീലെന്ന പരിശീലകൻ ക്ലോഡിയോ റനേരിയായി മാറി. ചരിത്ര വിജയത്തിെൻറ ആവേശത്തിൽ ഖാലിദ് ജമീൽ സംസാരിക്കുന്നു.
•ആദ്യ െഎ ലീഗ് കിരീടനേട്ടത്തെ കുറിച്ച്
എന്ത് പറയണമെന്നറിയില്ല. ഞങ്ങളുടെ ആഘോഷം ഇതുവരെ അവസാനിച്ചിട്ടില്ല. ആഗ്രഹിച്ചതുപോലെ സംഭവിച്ചു. ഏറെ സംതൃപ്തി.
•ഖാലിദ് ജമീൽ ഇപ്പോൾ ഇന്ത്യയിലെ മികച്ച കോച്ചായി മാറിയോ?
ഒരിക്കലുമില്ല. ഇനിയുമേറെ ദൂരമുണ്ട്. ഇന്നലെ വരെ തുടക്കക്കാരനായിരുന്നു ഞാൻ. ഇനി, ഇൗ നേട്ടങ്ങൾ കൂടുതൽ ഉത്തരവാദിത്തം നൽകുന്നുവെന്ന ബോധ്യമുണ്ട്.
•ക്ലബ് മാനേജ്മെൻറിൽനിന്നുള്ള പിന്തുണ എങ്ങനെയായിരുന്നു?
ഒാരോ ദിവസവും അവർ ഏറെ പോസിറ്റിവായിരുന്നു. എല്ലാ വിഷയങ്ങളിലും ടീം ഉടമയുടെ സാന്നിധ്യമുണ്ടായിരുന്നു. പക്ഷേ, ഒന്നും അടിച്ചേൽപിച്ചില്ല. കാര്യങ്ങൾ കളിക്കാരുമായി ആശയവിനിമയം നടത്തും. വരും സീസണിൽ ടീം ബജറ്റ് ഉയർത്തുന്നത് സംബന്ധിച്ച് ഫെഡറേഷൻ കപ്പിനു ശേഷം തീരുമാനിക്കും.
•സീസൺ തുടങ്ങുംമുമ്പ് മാനേജ്മെൻറ് ലക്ഷ്യം എന്തായിരുന്നു?
ആദ്യ അഞ്ചിൽ ഒന്നാവുകയാണ് ലക്ഷ്യമെന്ന് ക്ലബ് മാനേജ്മെൻറിനെ നേരത്തെതന്നെ ബോധ്യപ്പെടുത്തിയിരുന്നു. ചാമ്പ്യന്മാരായേപ്പാൾ എല്ലാവരെയുംപോലെ അവരും ഞെട്ടി. അതിഗംഭീരമായിരുന്നു ഞങ്ങൾക്കുള്ള സ്വീകരണം. പ്രായമുള്ളവരും യുവാക്കളുമെല്ലാം വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തി.
•മിസോറം ഫുട്ബാളിെൻറ വിജയ രഹസ്യം?
മിസോറമുകാർ കഠിനാധ്വാനികളാണ്. ഒാരോ കളിക്കാരനും പരിശീലനത്തിലും മത്സരത്തിലും 100 ശതമാനവും സമർപ്പിക്കുന്നു. ആദ്യ മിനിറ്റ് മുതൽ 90 മിനിറ്റ് വരെ അവരുടെ അർപ്പണമുണ്ട്. അച്ചടക്കം, മിസോറം എന്ന െഎക്യബോധം എന്നിവ അവരുടെ സംസ്കാരം കൂടിയാണ്. ഇവയൊക്കെ ഒരു ഫുട്ബാൾ ടീമെന്ന നിലയിലും അവർക്ക് കെട്ടുറപ്പ് നൽകുന്നു.
•ജയേഷ് റാണെ, അശുതോഷ് മെഹ്ത എന്നിവരെ തെരഞ്ഞെടുക്കാൻ കാരണം?
െഎസോളിലെത്തിയ ശേഷമാണ് റൈറ്റ്ബാക്കിെൻറ പോരായ്മ അറിയുന്നത്. അങ്ങനെയാണ് അശുതോഷിനെ വിളിക്കുന്നത്. അറ്റാക്കിങ് മിഡ്ഫീൽഡറായി റാണെയെയും ടീമിലെത്തിച്ചു. പണം കുറവായിരുന്നെങ്കിലും അവർ െഎസോളിനൊപ്പം കളിക്കാൻ തീരുമാനിച്ചു.
•ആരാധകരുടെ പിന്തുണ എങ്ങനെ?
ഞങ്ങളുടെ ടീമിലെ 12ാമനായിരുന്നു ആരാധകക്കൂട്ടം. മറുനാട്ടിൽ കളിക്കുേമ്പാഴും ട്രക്കിലും ബസിലുമായി അവരെത്തി. ഗോവയിൽ ചർച്ചിലിനെതിരെ കളിക്കുേമ്പാൾ ഹോം ടീമിനേക്കാൾ ആരാധകർ ഞങ്ങൾക്കൊപ്പമായിരുന്നു. കൊൽക്കത്തയിലും ബംഗളൂരുവിലുമെല്ലാം ഹോംഗ്രൗണ്ട് ഫീൽ ചെയ്തു. മിസോറമിൽ ഫുട്ബാളാണ് മുഖ്യ കായിക വിനോദമെന്നതുതന്നെ ഇതിനു കാരണം.
•ഇൗ വിജയം ആർക്ക് സമർപ്പിക്കും ?
മുംബൈയിലെ വീട്ടിൽനിന്ന് മിസോറമിലേക്ക് മാറുേമ്പാൾ കുടുംബമായിരുന്നു പ്രശ്നം. ഒരുഘട്ടത്തിൽ മുംബൈയിലേക്ക് മടങ്ങാൻ തീരുമാനിച്ചതാണ്. പക്ഷേ, വീട്ടുകാര്യങ്ങളും മക്കളുടെ പഠനവും താൻനോക്കാമെന്ന് പറഞ്ഞ് ഭാര്യ നൽകിയ പിന്തുണയാണ് ഇൗ വിജയത്തിെൻറ വലിയ ഉൗർജം. എല്ലാം മറന്ന് ഫുട്ബാളിൽ തന്നെ ശ്രദ്ധിക്കാൻ ഇത് പ്രചോദനമായി. തീർച്ചയായും എെൻറ കളിക്കാർക്കും, ആരാധകർക്കും കടുംബത്തിനും ഇൗ ജയം സമർപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.