കോഴിക്കോട്: അണ്ടർ 17 ലോകകപ്പ് വമ്പൻ സംഭവമാകുമെന്നും ഇന്ത്യൻ ഫുട്ബാളിെൻറ തലവര മാറ്റുെമന്നാണ് പ്രതീക്ഷെയന്നും അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.െഎ.എഫ്.എഫ്) ടെക്നിക്കൽ ഡയറക്ടറും മുൻ ഇന്ത്യൻ കോച്ചുമായ സാവിയോ മെദീര. ലോകകപ്പിനുശേഷം രാജ്യത്ത് കാൽപന്തുകളിയിലുള്ള താൽപര്യം ഏറെ വർധിക്കുെമന്നും ടീമിെൻറ കരുത്ത് വർധിക്കുെമന്നും മെദീര ‘മാധ്യമ’ത്തോട് പറഞ്ഞു. സാൽഗോക്കർ ഗോവയിലും ഇന്ത്യൻ ടീമിലും നിറഞ്ഞുനിന്നിരുന്ന കരുത്തനായ ഇൗ മിഡ്ഫീൽഡർ എ.എഫ്.സിയുടെ കോച്ചുമാർക്കുള്ള ബി ലൈസൻസ് കോഴ്സിെൻറ മേൽനോട്ടക്കാരനായാണ് കോഴിക്കോെട്ടത്തിയത്.
‘രാജ്യത്തിന് ഏറെ ഗുണകരമാകുന്നതാണ് ഇൗ ലോകകപ്പ്. കളിയോടുള്ള താൽപര്യം കൂടും. അതാണ് ഞങ്ങളടക്കം ലക്ഷ്യമിടുന്നതും. 37 നഗരങ്ങളിലെ 12,000 സ്കൂളുകളിലായി നടപ്പാക്കുന്ന ‘മിഷൻ 11 മില്യൺ’ എന്ന പദ്ധതിയും നടക്കുകയാണ്. ഇൗ പദ്ധതിയോടെ ലോകകപ്പിനുശേഷം കൂടുതൽ മുന്നേറും’ -മെദീര അഭിപ്രായപ്പെട്ടു.
ആദ്യമായി ലോകകപ്പ് വേദിയിൽ ഇന്ത്യയുടെ സാന്നിധ്യമാകുന്ന കൗമാരതാരങ്ങൾക്ക് മികച്ച അവസരമാണ് ലഭിച്ചത്. ഇതുപോലൊരു വലിയ വേദിയിൽ ഇന്ത്യയുടെ എതിരാളികൾ കരുത്തരും പരിചയസമ്പന്നരുമാണ്. എന്നാലും, നമ്മുടെ കുട്ടികൾ പൊരുതുമെന്നുറപ്പാണെന്ന് മെദീര പറഞ്ഞു. എതിരാളികൾക്കു മുന്നിൽ ഇന്ത്യൻ ടീം എളുപ്പത്തിൽ മുട്ടുമടക്കിെല്ലന്ന് 80കളിലും 90കളിലും ദേശീയ ഫുട്ബാളിൽ നിറഞ്ഞുനിന്നിരുന്ന മെദീര പറഞ്ഞു. പൊരുതാൻ കഴിവുള്ള ടീമാണിത്. അണ്ടർ 17 ടീമംഗങ്ങൾക്ക് ലഭിക്കുന്ന ഇൗ സുവർണാവസരം ഭാവിയിൽ സ്വാഭാവികമായും സീനിയർ ടീമിനും ഗുണകരമാവും. ഇൗ ജൂനിയർ താരങ്ങളെല്ലാം സീനിയർ ടീമിലെത്തണെമന്നില്ല. എന്തായാലും അണ്ടർ 17 ടീമിന് ലോകകപ്പിനു ശേഷം കരുത്ത് വർധിക്കും.
കുട്ടികൾ ആറാം വയസ്സു മുതൽ കളിച്ചുതുടങ്ങണെമന്നാണ് മെദീരയുടെ അഭിപ്രായം. ഇതിനായി ബേബി ലീഗ് തുടങ്ങാനുള്ള നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ എല്ലാം ശരിയാവുമെന്നാണ് പ്രതീക്ഷ. ഗ്രാസ്റൂട്ട് തലത്തിൽ പരിശീലനം നടക്കുന്നുണ്ടെങ്കിലും ഏഴു മുതൽ 10 വയസ്സു വരെയുള്ള മിടുക്കരായ കുട്ടികൾക്കായി മത്സരങ്ങൾ കുറവാെണന്നത് പോരായ്മയാണ്. ബേബി ലീഗ് വന്നാൽ വർഷത്തിൽ 40 മത്സരങ്ങൾ കളിക്കാനാവും. ലോകകപ്പ് വേദികളിലെല്ലാം കാണികളേറെ ഒഴുകിയെത്തുമെന്ന് എ.െഎ.എഫ്.എഫ് ടെക്നിക്കൽ ഡയറക്ടർക്കുറപ്പാണ്.
ഫിഫ റാങ്കിങ്ങിൽ 97ൽനിന്ന് 107ലേക്ക് താഴ്ന്നത് വലിയ തിരിച്ചടിയല്ലെന്നും മെദീര പറഞ്ഞു. ഇന്ത്യക്ക് മത്സരങ്ങൾ കുറഞ്ഞതാണ് റാങ്കിങ് കുറയാൻ കാരണം. രണ്ടു വർഷമായി റാങ്കിങ്ങിൽ കുതിക്കാനായത് ഏറെ സന്തോഷകരമായിരുന്നു. രാജ്യത്തിനായി മികച്ചനേട്ടം കൈവരിക്കുന്നെതന്നും സന്തോഷകരമാെണന്നും സാഫ് കപ്പിൽ കളിക്കാരനായും കോച്ചായും ഇന്ത്യക്ക് കിരീടം നേടിക്കൊടുത്ത ഗോവൻ മിഡ്ഫീൽഡർ പറഞ്ഞു. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഇൗ മാസം 30 വരെ നടക്കുന്ന ബി ലൈസൻസ് കോഴ്സിൽ മലയാളികളടക്കം 19 പേർ പെങ്കടുക്കുന്നുണ്ട്. ഒഡിഷക്കാരി മമത കുമാരി ഏക വനിത സാന്നിധ്യമായുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.