ഇനിയും ഏറെ ഗോളുകൾ നേടേണ്ടതുണ്ട് -കോൺസ്​റ്റ​ൈൻറൻ

അബൂദബി: തായ്​ലൻഡിനെതിരെ നേടിയ ജയംകൊണ്ട് മാത്രം ഒന്നുമാകുന്നില്ലെന്ന് ഇന്ത്യൻ കോച്ച് സ്​റ്റീഫൻ കോൺസ്​റ് റ​ൈൻറൻ. നോക്കൗട്ട് റൗണ്ടിൽ ഇടം നേടുകയെന്നതാണ്​ പ്രധാനം. ഇത് സാധിക്കണമെങ്കിൽ ഇനിയും ഏറെ കാര്യങ്ങൾ ചെയ്യാനുണ് ട്. ഇന്ത്യയുടെ ചരിത്ര ജയത്തെക്കുറിച്ച് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ടീമി​െൻറ പ്രകടനത്തിൽ സ്വഭാവികമാ യും തൃപ്തനാണ്. എല്ലാവരും മികച്ച രീതിയിൽ കളിച്ചു. ആദ്യ പകുതിയിൽ തായ്​ലൻഡിന് ഒപ്പത്തിനൊപ്പം നിന്നാണ് കളിച്ചത്. എന്നാൽ, രണ്ടാം പകുതിയിൽ തന്ത്രം മാറ്റിയതോടെ ഗോൾ വീണു. ഇത് എതിരാളികളെ സമ്മർദത്തിലാക്കാൻ സഹായിച്ചിട്ടുണ്ട്.

എല്ലാ കളികളും ജയിക്കുക എന്നതാണ് ലക്ഷ്യം. ഗ്രൂപ്പ് ഘട്ടം കടക്കണമെങ്കിൽ ഇനിയും രണ്ട് പോയൻറുകൾ കൂടി നേടേണ്ടതുണ്ട്. കഴിഞ്ഞ കുറച്ചുവർഷമായി മികച്ച ജയങ്ങൾ ഇന്ത്യ നേടുന്നുമുണ്ട്. അതി​െൻറ തുടർച്ചയാണ് ഇപ്പോഴത്തെ ജയം -അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച യു.എ.ഇയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഏതൊരു കളിയെയുംപോലെ​േയ അത​​ും കാണുന്നുള്ളൂ. 18 മത്സരങ്ങൾ കളിച്ചാണ് ഏഷ്യൻ കപ്പിന് ഇന്ത്യ യോഗ്യത നേടിയതെന്നും അദ്ദേഹം ഒാർമിപ്പിച്ചു.

ഇന്ത്യ അർഹിക്കുന്ന ജയം -തായ്​ കോച്ച്​
അർഹിക്കുന്ന ജയമാണ് ഇന്ത്യ നേടിയതെന്ന് തായ്​ലൻഡ്​ കോച്ച് മിലോവാൻ പ്രതികരിച്ചു. രണ്ടാം പകുതിയിൽ ഇന്ത്യ കൂടുതൽ ആക്രമിച്ച് കളിക്കുകയായിരുന്നു. ജയം ആഗ്രഹിക്കുന്ന വിധത്തിലായിരുന്നു ഇന്ത്യയുടെ കളി. രണ്ടാം പകുതിയിൽ തായ്​ലൻഡി​െൻറ പ്രകടനം മോശമാവുകയും െചയ്തു. രണ്ടാം പകുതിയിൽ ആദ്യ ഗോൾ വീണതോടെ സമനില പിടിക്കാനാണ് ശ്രമം നടത്തിയത്. എന്നാൽ ഇന്ത്യയുടെ മുന്നേറ്റത്തോട് ഫലപ്രദമായി പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - Stephen Constantine- afc asian cup football-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.