സാഫ് ഗെയിംസ്: തികോര്‍ ഭാഗ്യചിഹ്നം

ഗുവാഹതി: ഫെബ്രുവരി ആറു മുതല്‍ 16 വരെ നടക്കുന്ന 12ാമത് സാഫ് ഗെയിംസിന്‍െറ ഭാഗ്യചിഹ്നവും ലോഗോയും പുറത്തിറങ്ങി. ഗുവാഹതിയില്‍ നടന്ന ചടങ്ങില്‍, അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്, കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സോനോവാള്‍, മേഘാലയ കായിക മന്ത്രി സെനിത് സാംഗ്മ എന്നിവര്‍ ചേര്‍ന്നാണ് ലോഗോയും ഭാഗ്യചിഹ്നവും പുറത്തിറക്കിയത്. ഗെയിംസിലെ പങ്കാളികളായ എട്ട് രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് എട്ട് ഇതളുകള്‍ വിടര്‍ന്ന നിലയിലാണ് ലോഗോ രൂപകല്‍പന ചെയ്തത്.
അസമിലും മേഘാലയയിലും കുട്ടികള്‍ക്കിടയിലെ വീര കഥാപാത്രമായ ‘തികോറി’നെയാണ് ഗെയിംസിന്‍െറ ഭാഗ്യ ചിഹ്നമായി തെരഞ്ഞെടുത്തത്. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ളാദേശ്, അഫ്ഗാനിസ്താന്‍, ഭൂട്ടാന്‍, മാലദ്വീപ് എന്നീ രാജ്യങ്ങളില്‍നിന്നായി 4500ല്‍ ഏറെ അത്ലറ്റുകളും നൂറിലേറെ ഒഫീഷ്യലുകളും പത്തുദിവസത്തെ മേളയില്‍ പങ്കെടുക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.