ബോക്സിങ്: വിജേന്ദറിന് മൂന്നാം ജയം


മാഞ്ചസ്റ്റര്‍: വാക്കുകൊണ്ട് ഇടിച്ചിട്ട എതിരാളിയെ റിങ്ങില്‍ നിഷ്പ്രഭനാക്കി ഇന്ത്യയുടെ വിജേന്ദര്‍ സിങ് പ്രഫഷനല്‍ ബോക്സിങ്ങില്‍ നോക്കൗട്ട് വിജയം നേടി. വെറും നാല് മിനിറ്റുകൊണ്ടാണ് ബള്‍ഗേറിയയുടെ സാമെറ്റ് ഹൈസനോവിനെ വിജേന്ദര്‍ പഞ്ചറാക്കിയത്.
തുടക്കംമുതലേ ആക്രമിച്ചുമുന്നേറിയ വിജേന്ദറിനെ പ്രതിരോധിക്കുക മാത്രമായിരുന്നു എതിരാളിയുടെ ജോലി. മൂന്നു മിനിറ്റ് വീതമുള്ള ആറു റൗണ്ട് മത്സരങ്ങളാണുണ്ടായിരുന്നത്. എന്നാല്‍, രണ്ടാം റൗണ്ടിലെ 40 സെക്കന്‍ഡ് പിന്നിട്ടപ്പോഴേക്കും ഹൈസനോവിന് എണീക്കാന്‍ സാധിച്ചില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.