മെക്സികോ സിറ്റി: ഒരാഴ്ച മുമ്പ് അമേരിക്കന്‍ ഗ്രാന്‍ഡ്പ്രീയില്‍ ജേതാവായി വീണ്ടും ലോക ചാമ്പ്യനായ സഹതാരം ലൂയിസ് ഹാമില്‍ട്ടണെ പിന്തള്ളി മെഴ്സിഡസിന്‍െറ നികോ റോസ്ബര്‍ഗ് മെക്സിക്കന്‍ ഗ്രാന്‍ഡ്പ്രീയില്‍ ഒന്നാമതത്തെി. 23 വര്‍ഷത്തെ ഇടവേളക്കുശേഷമാണ് മെക്സിക്കന്‍ മണ്ണില്‍ ഫോര്‍മുല വണ്‍ പോരാട്ടമത്തെിയത്. ഈ വര്‍ഷത്തെ നാലാം ജയംകുറിച്ച റോസ്ബര്‍ഗ്, ഹാമില്‍ട്ടന്‍െറ മൂന്നു പോരാട്ടങ്ങള്‍ നീണ്ട വിജയക്കുതിപ്പിനാണ് അന്ത്യംകുറിച്ചത്. 1.9 സെക്കന്‍ഡ് വ്യത്യാസത്തിലാണ് ലോക ചാമ്പ്യനെ പോള്‍ പൊസിഷനില്‍ മത്സരിച്ച ജര്‍മന്‍ താരം പിന്തള്ളിയത്. 17 റേസുകളില്‍ മെഴ്സിഡസ് ആദ്യ രണ്ട് സ്ഥാനങ്ങളും നേടുന്ന 10ാമത്തേതാണ് മെക്സികോയിലേത്. ജയത്തോടെ പോയന്‍റ് പട്ടികയില്‍ ഫെരാരി താരം സെബാസ്റ്റ്യന്‍ വെറ്റലിനെ പിന്തള്ളി റോസ്ബര്‍ഗ് രണ്ടാമതത്തെി. അപകടത്തെതുടര്‍ന്ന് വെറ്റലിന് മത്സരം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. വില്യംസിന്‍െറ വല്‍റ്റെരി ബൊട്ടാസ് മൂന്നാമതത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.