രണ്ടാം പോര് രണ്ടു മിനിറ്റില്‍ ജയിച്ച് വിജേന്ദര്‍

ഡബ്ലിന്‍: പ്രഫഷനല്‍ ബോക്സിങ്ങിലെ രണ്ടാം പോരാട്ടത്തിലും ഇന്ത്യന്‍ താരം വിജേന്ദര്‍ സിങ്ങിന് അത്യുജ്ജ്വല ജയം. ഇംഗ്ളണ്ടിന്‍െറ ഡീന്‍ ഗില്ളെനെ നേരിട്ട വിജേന്ദര്‍, ഒന്നാം റൗണ്ടില്‍ തന്നെ നോക്കൗട്ട് ജയം നേടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ മാസം സോണി വിറ്റിങ്ങിനെ നേരിട്ടുകൊണ്ട് പ്രഫഷനല്‍ അരങ്ങേറ്റം കുറിച്ച വിജേന്ദര്‍, അന്ന് മൂന്നു റൗണ്ടുകള്‍ക്കൊടുവില്‍ ടെക്നിക്കല്‍ നോക്കൗട്ട് ജയം നേടുകയായിരുന്നു. എന്നാല്‍, ഗില്ളെനെ ആദ്യ റൗണ്ടില്‍ തന്നെ രണ്ടുതവണ നിലംപരിശാക്കിയ ഇന്ത്യന്‍ താരം മത്സരം രണ്ടു മിനിറ്റുകൊണ്ട് തന്‍േറതാക്കി. ആദ്യ 30 സെക്കന്‍ഡിനുള്ളില്‍ തന്നെ വ്യക്തമായ ആധിപത്യം വിജേന്ദര്‍ നേടി. തിരിച്ചുവരവിനുള്ള ഇംഗ്ളീഷ് താരത്തിന്‍െറ ശ്രമങ്ങളെ കരുത്തോടെ നേരിട്ട വിജേന്ദറിന് കൂടുതല്‍ പൊരുതേണ്ടിവന്നില്ല.
ഡിസംബര്‍ 19നാണ് വിജേന്ദറിന്‍െറ മൂന്നാം പ്രഫഷനല്‍ പോരാട്ടം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.