തിരുവനന്തപുരം: മികച്ച കായിക ഗ്രന്ഥരചനക്കുള്ള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അവാര്‍ഡ് ഡോ. മുഹമ്മദ് അഷ്റഫിന്. ‘സ്പോര്‍ട്സ് മെഡിസിന്‍ എന്ത്, എന്തിന്’ എന്ന ഗ്രന്ഥമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. 25,000 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മികച്ച സ്പോര്‍ട്സ് ജേണലിസ്റ്റിനുള്ള അവാര്‍ഡിന് ജോമിച്ചന്‍ ജോസ് (മലയാള മനോരമ, മലപ്പുറം) അര്‍ഹനായി. സ്പോര്‍ട്സ് ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡിന് പി.വി. സുജിത്ത് (ദേശാഭിമാനി), മികച്ച കായിക ദൃശ്യമാധ്യമ അവാര്‍ഡിന്് സനില്‍ഷാ (ഏഷ്യാനെറ്റ് ന്യൂസ്) എന്നിവരേയും തെരഞ്ഞെടുത്തു.
ഡോ. മുഹമ്മദ് അഷ്റഫ് ‘മാധ്യമ’ത്തില്‍ സ്പോര്‍ട്സ് കോളമിസ്റ്റാണ്. ഒളിമ്പിക്സ്, യൂത്ത് ഒളിമ്പിക്സ്, ഏഷ്യന്‍ ഗെയിംസ്, ലോകകപ്പ് ഫുട്ബാള്‍, യൂറോ കപ്പ് ഫുട്ബാള്‍, ലോകകപ്പ് ഹോക്കി, ലോക അത്ലറ്റിക്സ്, വിംബിള്‍ഡണ്‍ എന്നിവ ‘മാധ്യമ’ത്തിനുവേണ്ടി റിപ്പോര്‍ട്ട് ചെയ്തു. കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് അത്ലറ്റിക്സ് കോച്ചായി വിരമിച്ച ഇദ്ദേഹം കോച്ചിങ്ങില്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പട്യാലയില്‍നിന്ന് ബിരുദവും ജര്‍മനി ലൈപ്സിഷ് സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി. സ്പോര്‍ട്സ് ഡയറക്ടര്‍, അസി. ഡയറക്ടര്‍, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് മെംബര്‍ സെക്രട്ടറി, ജര്‍മന്‍ സ്പോര്‍ട്സ് ആന്‍ഡ് ഹെല്‍ത്ത് ഫെഡറേഷന്‍ അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനങ്ങള്‍ വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.