ഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പുകേസില്‍ വിചാരണക്കോടതി കുറ്റമുക്തരാക്കിയ ക്രിക്കറ്റ് താരങ്ങളായ എസ്. ശ്രീശാന്ത്, അജിത് ചണ്ഡില, അങ്കിത് ചവാന്‍ എന്നിവര്‍ക്കും മറ്റു 33 പേര്‍ക്കും ഡല്‍ഹി ഹൈകോടതി നോട്ടീസ്. കുറ്റമുക്തനാക്കിയതിനെതിരെ ഡല്‍ഹി പൊലീസ് നല്‍കിയ അപ്പീലില്‍ ഡിസംബര്‍ 16നകം പ്രതികരണമറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജസ്റ്റിസ് സിദ്ധാര്‍ഥ് മൃദുല്‍ നോട്ടീസ് നല്‍കിയത്.
മകോക ചുമത്തി അറസ്റ്റ് ചെയ്ത ശ്രീശാന്തിനും സഹതാരങ്ങള്‍ക്കുമെതിരെ ഇന്ത്യന്‍ കുറ്റകൃത്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി ഡല്‍ഹി പൊലീസ് 2013 ജൂലൈ 30ന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും തെളിവില്ളെന്നുകണ്ട് കഴിഞ്ഞ ജൂലൈ 25ന് ഇവരെ മോചിപ്പിച്ചിരുന്നു. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീം, കൂട്ടാളി ഛോട്ടാ ശക്കീല്‍ എന്നിവരാണ് വാതുവെപ്പിനു പിന്നിലെന്നും താരങ്ങള്‍ ഒത്തുകളിയില്‍ പങ്കാളിയായിരുന്നുവെന്നുമായിരുന്നു ഡല്‍ഹി പൊലീസ് ആരോപണം.
എന്നാല്‍, ദാവൂദ് ഇബ്രാഹീമുമായി ഇവര്‍ക്ക് ബന്ധം തെളിയിക്കുന്ന ഒന്നും ഹാജരാക്കാനായില്ളെന്ന് കാണിച്ചാണ് കോടതി കേസ് തള്ളിയത്. എന്നാല്‍, മകോക ചുമത്തിയതുള്‍പ്പെടെ വിഷയങ്ങളില്‍ കോടതി തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും വിധി നിയമപ്രകാരം സാധുവല്ളെന്നും ആരോപിച്ചാണ് പൊലീസ് അപ്പീല്‍ നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.