സംസ്ഥാന ജൂനിയര്‍ ബാസ്കറ്റ് ബാള്‍: വനിതാ കിരീടം കോഴിക്കോടിന്

കാസര്‍കോട്: സംസ്ഥാന ജൂനിയര്‍ ബാസ്കറ്റ് ബാള്‍ വനിതാ കിരീടം കോഴിക്കോടിന്. കാളികടവ് പഞ്ചായത്ത്മൈതാനിയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്‍െറ ഫൈനലില്‍ തൃശൂരിനെ 66-46ന് തോല്‍പിച്ചാണ് കോഴിക്കോട് കിരീടമണിഞ്ഞത്. ആദ്യ പകുതിയില്‍ 31-25ന്‍െറ ലീഡ് നേടിയായിരുന്നു വിജയം. കോഴിക്കോടിനായി നിവ്യരാജ് 21 പോയന്‍റുമായി ടോപ് സ്കോററായി. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ കണ്ണൂര്‍ 53-43ന് തിരുവനന്തപുരത്തെ തോല്‍പിച്ചു. പുരുഷ വിഭാഗത്തില്‍ തിരുവനന്തപുരത്തെ തോല്‍പിച്ച് എറണാകുളം വെങ്കലം നേടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.