ഒളിമ്പിക്സ് യോഗ്യത നേടും –മേരി കോം


ഹൈദരാബാദ്: ഒളിമ്പിക്സ് യോഗ്യത നേടാന്‍ കഠിനപരിശീലനത്തിലാണെന്നും ഓരോ ദിവസവും മെച്ചപ്പെടുകയാണെന്നും വെറ്ററന്‍ ബോക്സറും ഒളിമ്പിക്സ് മെഡല്‍ ജേതാവുമായ മേരി കോം. അടുത്ത മാസം കസാഖ്സ്താനിലെ അസ്താനയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒളിമ്പിക്സ് യോഗ്യത നേടുമെന്നും അവര്‍ പറഞ്ഞു. ഹൈദരാബാദില്‍ ഒരു ക്ളബിന്‍െറ പരിപാടിയില്‍ പങ്കെടുക്കാനത്തെിയതായിരുന്നു ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവായ മേരി കോം. 
‘ഒളിമ്പിക്സ് സ്വര്‍ണമാണ് എന്‍െറ ലക്ഷ്യം. അതിനായി കഠിനപരിശീലനത്തിലാണ്. ദൗര്‍ബല്യങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിക്കുന്നുണ്ട്. ഓരോ ദിവസവും മെച്ചപ്പെടുന്നുണ്ട്. കിക്കുകളുടെ വേഗവും വര്‍ധിച്ചിട്ടുണ്ട്’ -33കാരി മേരി പറഞ്ഞു. 
കഴിഞ്ഞ മാസം നടന്ന ഏഷ്യന്‍ ക്വാളിഫയറില്‍ പുറത്തായ മേരിക്ക് ഒളിമ്പിക്സ് യോഗ്യത നേടാനുള്ള അവസാന അവസരമാണ് കസാഖ്സ്താനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്. അഞ്ചു തവണ ലോക ചാമ്പ്യന്‍ഷിപ് സ്വന്തമാക്കിയ മേരി അടുത്ത മാസം നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ തികഞ്ഞ പ്രതീക്ഷയിലാണ്.
രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്നതായി വന്ന വാര്‍ത്തയെക്കുറിച്ചും മേരി പ്രതികരിച്ചു. വലിയ ബഹുമതിയാണെന്നും തീരെ പ്രതീക്ഷിച്ചിരുന്നില്ളെന്നും അവര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.