അമിതഭാരം: വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി

ഊലാന്‍ ബതോര്‍ (മംഗോളിയ): ആദ്യപാദ ഒളിമ്പിക് യോഗ്യതാ ഗുസ്തിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് നിരാശ. മുന്‍നിര താരമായ വിനേഷ് ഫോഗട്ടിനെ അമിതഭാരത്തെ തുടര്‍ന്ന് അയോഗ്യയാക്കിയതും മറ്റു താരങ്ങള്‍ എളുപ്പം പുറത്തായതുമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. 48 കിലോ വിഭാഗത്തില്‍ ഗോദയിലിറങ്ങാന്‍ തയാറെടുത്ത വിനേഷിന് 400 ഗ്രാം ഭാരം കൂടുതലുള്ളതിനാല്‍ അയോഗ്യയാക്കുകയായിരുന്നു. റിയോ ഡെ ജനീറോയില്‍ നടക്കുന്ന ഒളിമ്പിക്സിനുള്ള രണ്ടാം യോഗ്യതാ മത്സരം മേയ് ആറുമുതല്‍ എട്ടുവരെ തുര്‍ക്കിയിലെ ഇസ്തംബൂളില്‍ നടക്കും. ഭാരം ക്രമീകരിക്കുന്നതിനെക്കുറിച്ച് വിനേഷിനും പരിശീലകനും നേരത്തെ മുന്നറിയിപ്പ് കൊടുത്തതായി റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ള്യൂ.എഫ്.ഐ) അധികൃതര്‍ പറഞ്ഞു. തുര്‍ക്കിയില്‍ നടക്കുന്ന രണ്ടാംപാദ യോഗ്യതാമത്സരത്തില്‍ ഭാരം ക്രമീകരിച്ച് മത്സരിക്കാമെന്നും ഒളിമ്പിക് യോഗ്യത സ്വന്തമാക്കാന്‍ അത്യധികം ശ്രമിക്കുമെന്നും വിനേഷ് അഭ്യര്‍ഥിച്ചിട്ടുണ്ട്. തുര്‍ക്കിയിലും അയോഗ്യയാക്കപ്പെട്ടാല്‍ വിനേഷിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.