ന്യൂഡല്‍ഹി: നൂല്‍പാലത്തിലായിരുന്നു കഴിഞ്ഞ ഒമ്പത് ദിവസങ്ങളില്‍ നര്‍സിങ് പഞ്ചം യാദവിന്‍െറ ജീവിതം. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഗുസ്തിക്കാരുടെ കുടുംബത്തില്‍ നിന്നും പട്ടിണിയോടും ദുരിതങ്ങളോടും ഗുസ്തിപിടിച്ച് കരുപ്പിടിപ്പിച്ച ജീവിതം ശീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുമെന്ന് തോന്നിച്ച ഘട്ടം. പ്രതിസന്ധികളെ ഓരോന്നായി വകഞ്ഞുമാറ്റിയാണ് ഈ 26കാരന്‍ റിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ സ്വപ്നസംഘത്തിന്‍െറ മുന്നണിയിലത്തെിയത്. മത്സരിക്കാന്‍ യോഗ്യത നേടിയത് രണ്ട് ഒളിമ്പിക്സ് മെഡല്‍ നേടിയ സുശീല്‍ കുമാറിന്‍െറ ഫേവറിറ്റ് ഇനമായ 74 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍. 2008 ബെയ്ജിങ്ങിലും 2012 ലണ്ടനിലും 66 കിലോ വിഭാഗത്തില്‍ മെഡല്‍ നേടിയ സുശീല്‍ കുമാര്‍ ഇക്കുറി 74ല്‍ മത്സരിക്കാന്‍ ഒരുങ്ങിയതാണ്. 2015ല്‍ ലാസ്വെഗാസില്‍ നടന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമണിഞ്ഞ് നര്‍സിങ്ങായിരുന്നു ഇന്ത്യക്ക് റിയോ ഒളിമ്പിക്സ് ക്വോട്ട സമ്മാനിച്ചത്. പക്ഷേ, അവകാശവാദവുമായി സുശീല്‍ കുമാര്‍ എത്തിയതോടെ വിവാദമായി. ഇന്ത്യന്‍ ഗുസ്തി രണ്ടു ചേരിയിലായെങ്കിലും ദേശീയ ഫെഡറേഷന്‍ അന്തിമ തീരുമാനമെടുത്തു. ക്വോട്ട നേടി മികച്ച ഫോമിലുള്ള നര്‍സിങ്ങിന് തന്നെ ഒളിമ്പിക്സ് ടിക്കറ്റ് നല്‍കി. എന്നാല്‍, പരസ്പരം ഗുസ്തി പിടിച്ച് ജയിക്കുന്നയാള്‍ക്ക് അവസരം നല്‍കണമെന്ന വാദവുമായി സുശീല്‍ കുമാര്‍ കോടതിയിലത്തെി. പക്ഷേ, കോടതി ഇടപെടാന്‍ വിസമ്മതിച്ചു. കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രിക്കു മുന്നിലും പരാതിയുമായത്തെിയെങ്കിലും ഗുസ്തി ഫെഡറേഷന്‍ നിലപാട് ജയിച്ചു.
റിയോയിലേക്കുള്ള ഒരുക്കമായിരുന്നു പിന്നീട്. സുശീല്‍ കുമാറിന്‍െറ അനുയായികള്‍ ആക്രമിച്ചേക്കാമെന്ന ഭീഷണിക്കിടയിലും ഭയമില്ലാതെ നര്‍സിങ് പരിശീലനത്തില്‍ മുഴുകി. സോനിപ്പത്തിലും ഡല്‍ഹിയിലും ബള്‍ഗേറിയയിലും നീണ്ട പരിശീലനങ്ങള്‍. ഇതിനിടെയാണ് ഇന്ത്യന്‍ ഒളിമ്പിക്സ് സംഘത്തെയും ഗുസ്തി ഫെഡറേഷനെയും പിടിച്ചുലച്ച ഉത്തേജകവിവാദം ഉയരുന്നത്. ജൂണ്‍ 25നും ജൂലൈ രണ്ടിനും ശേഖരിച്ച മൂത്ര സാമ്പ്ളില്‍ നിരോധിത ഉത്തേജകമരുന്നിന്‍െറ അംശം കണ്ടത്തെിയെന്നായിരുന്നു ദേശീയ ഉത്തേജ വിരുദ്ധ ഏജന്‍സിയുടെ വെളിപ്പെടുത്തല്‍. ‘എ’, ‘ബി’ ഫലങ്ങളും എതിരായതോടെ ഇന്ത്യയുടെ ഉറച്ച മെഡല്‍ നഷ്മായെന്നുറപ്പിച്ചു. കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍വരെ ഇത് പ്രഖ്യാപിച്ചു. പക്ഷേ, വിവാദം ഉയര്‍ന്നപ്പോഴേ നര്‍സിങ് ഗൂഢാലോചന വെളിപ്പെടുത്തി രംഗത്തത്തെിയിരുന്നു. സോനിപ്പത്തിലെ പരിശീലനത്തിനിടെ ഭക്ഷണത്തില്‍ മരുന്ന് കലര്‍ത്തി ആരോ ചതിച്ചുവെന്ന് നര്‍സിങ് ക്യാമ്പ് ആവര്‍ത്തിച്ചു. പിന്നാലെ കേസും കൊടുത്തു. ഗുസ്തി ഫെഡറേഷന്‍ ശക്തമായ പിന്തുണ കൂടി നല്‍കിയതോടെ സി.ബി.ഐ അന്വേഷണത്തിനും ആവശ്യമുയര്‍ന്നു. സുശീല്‍ കുമാറിനൊപ്പം പരിശീലിക്കുന്ന ജൂനിയര്‍ താരത്തിനെതിരായിരുന്നു പരാതി. ഇയാളാവട്ടെ ഇന്ത്യന്‍ സീനിയര്‍ താരത്തിന്‍െറ സഹോദരനും.
തന്‍െറ വാദങ്ങള്‍ മികച്ച അഭിഭാഷക സംഘത്തെ നിരത്തി വാദിച്ചാണ് നര്‍സിങ് നാഡയുടെ അന്തിമ തീരുമാനം അനുകൂലമാക്കിയത്.
നാഡ ചട്ടത്തിലെ 10.4 ആര്‍ട്ടിക്ക്ളിന്‍െറ ആനുകൂല്യത്തില്‍ നര്‍സിങ് നീതി അര്‍ഹിക്കുന്നുവെന്നായിരുന്നു തിങ്കളാഴ്ചത്തെ പ്രഖ്യാപനം. മരുന്നിന്‍െറ അംശം രണ്ട് പരിശോധനാ ഫലത്തിലും വ്യത്യസ്തമായിരുന്നു. ആദ്യ സാമ്പ്ളിനെക്കാള്‍ കുറവ് രണ്ടാം സാമ്പ്ളില്‍ കണ്ടത്തെിയത് അറിഞ്ഞുകൊണ്ടല്ല മരുന്ന് അകത്തത്തെിയത്, മറ്റാരുടെയോ ഇടപെടലിലേക്ക് സൂചന നല്‍കുന്നതാണ് ഇത്്-നാഡ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.