തുഴച്ചിൽ സ്​കൾസ്​ വിഭാഗത്തിൽ ദത്തു പുറത്ത്​

റിയോ ഡി ജനീറോ : തുഴച്ചില്‍ സ്കള്‍സ്​ വിഭാഗത്തില്‍ സെമി ലക്ഷ്യമിട്ട് മൽസരത്തിനിറങ്ങിയ ഇന്ത്യന്‍ താരം ദത്തു ബാബന്‍ ബൊക്കനല്‍   പുറത്തായി. 2000 മീറ്ററിൽ സിംഗിൾ സ്​കൾസിൽ  നാലാമതായാണ്​ ദത്തു ഫിനിഷ്​ ചെയ്​തത്​.

നേരത്തെ ഹീറ്റ്സില്‍ യോഗ്യത നേടിയ പതിനെട്ട് പേരില്‍ പതിനഞ്ചാമതായാണ് ദത്തു ക്വാര്‍ട്ടറിൽ കടന്നത്. 7 മിനിട്ട് 21 സെക്കൻറായിരുന്നു ദത്തുവിന്റെ സമയം. ഉറുഗ്വെ, പോളണ്ട്, ബ്രിട്ടന്‍, ക്രൊയേഷ്യ, ഇറാഖ് താരങ്ങളായിരുന്നു  ക്വാര്‍ട്ടറില്‍ ദത്തുവിന്റെ എതിരാളികളായുണ്ടായത്​

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.