റിയോ: ഒളിമ്പിക്സിലെ നാലു ദിനം പിന്നിടുമ്പോള്‍ മെഡല്‍ പട്ടികയില്‍ അമേരിക്ക, ചൈന പോരാട്ടം. നീന്തല്‍ക്കുളത്തില്‍ മുങ്ങിയെടുത്ത നാലു സ്വര്‍ണവുമായി അമേരിക്കയാണ് മുന്നില്‍. റിയോയിലെ ആദ്യ സ്വര്‍ണം ഷൂട്ടിങ്ങില്‍നിന്ന് സ്വന്തമാക്കിയതടക്കം അഞ്ചു മഞ്ഞപ്പതക്കം അമേരിക്ക നേടി.
ഏഴു വീതം വെള്ളിയും വെങ്കലവും മെഡല്‍ പട്ടികയില്‍ പിറന്നു. ഓള്‍റൗണ്ട് പ്രകടനവുമായി ഒപ്പത്തിനൊപ്പമാണ് ചൈനയുടെ കുതിപ്പ്. ഷൂട്ടിങ്, ഡൈവിങ്, നീന്തല്‍ എന്നിവയില്‍ നിന്നായി അഞ്ചു സ്വര്‍ണം ഏഷ്യന്‍ കരുത്തര്‍ സ്വന്തമാക്കി. മൂന്നു വെള്ളിയും അഞ്ചു വെങ്കലവും കൂടി അവരുടെ അക്കൗണ്ടില്‍ വരവുവെച്ചു. ആസ്ട്രേലിയക്ക് നാലും ഇറ്റലിക്ക് മൂന്നും സ്വര്‍ണമാണുള്ളത്.
ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ നീന്തല്‍ക്കുളത്തില്‍ കൂടുതല്‍ ഇനങ്ങളിലെ ഫൈനല്‍ പൂര്‍ത്തിയാവുമ്പോഴേക്കും അമേരിക്കന്‍ കുതിപ്പിന് വേഗമേറും. നീന്തലില്‍ പുരുഷ വിഭാഗം 100 മീറ്റര്‍ ബാക്സ്ട്രോക്കില്‍ റ്യാന്‍ മര്‍ഫി, വനിതകളില്‍ ലില്ലിയ കിങ് എന്നിവരും കഴിഞ്ഞ ദിവസം സ്വര്‍ണമണിഞ്ഞു. 400 മീ. വനിതാ ഫ്രീസ്റ്റൈലില്‍ കാതലീം ലെഡകി, 4x100 ഫ്രീസ്റ്റൈല്‍ റിലേയിലും അമേരിക്ക സ്വര്‍ണമണിഞ്ഞു. നാലു വെള്ളിയും ആറു വെങ്കലവും നീന്തലില്‍ തന്നെ അമേരിക്ക നേടി.ഷൂട്ടിങ് (ഴാങ് മെങ്സു), ഡൈവിങ് (വനിതാ സ്പ്രിങ്ബോര്‍ഡ്, സിങ്ക്രണൈസ്ഡ് പ്ളാറ്റ്ഫോം), നീന്തല്‍ (200 മീ. ഫ്രീസ്റ്റൈല്‍), വെയ്റ്റ്ലിഫ്റ്റിങ് എന്നിവയിലായിരുന്നു ചൈനയുടെ സ്വര്‍ണ നേട്ടം. നീന്തലില്‍ ആകെയുള്ള 34ല്‍ 12 സ്വര്‍ണമാണ് ഇതുവരെ തീര്‍പ്പായത്.
20ാം സ്വര്‍ണത്തിലേക്ക് ഫെല്‍പ്സ്
ഒളിമ്പിക്സ് ചരിത്രത്തിലെ സ്വര്‍ണ നേട്ടം 20ലത്തെിക്കാന്‍ മൈക്കല്‍ ഫെല്‍പ്്സ് ഇന്നിറങ്ങും. 200 മീറ്റര്‍ ബട്ടര്‍ഫൈ്ള ഫൈനലില്‍ ബുധനാഴ്ച ഇന്ത്യന്‍ സമയം രാവിലെ 6.58നാണ് മത്സരം. സെമിയില്‍ രണ്ടാം സ്ഥാനവുമായാണ് അമേരിക്കന്‍ ഇതിഹാസം ഫൈനലില്‍ കടന്നത്. റിയോയില്‍ റിലേയിലൂടെ 19ാം സ്വര്‍ണം നേടിയ ഫെല്‍പ്സിന്‍െറ ആദ്യ വ്യക്തിഗത മെഡല്‍ പോരാട്ടമാണിന്ന്.നീന്തല്‍ക്കുളത്തിലെ ശീതയുദ്ധം ഒളിമ്പിക്സിനു മുമ്പേ ഉത്തേജക വിവാദത്തിന്‍െറ പേരില്‍ കണ്ട പോരാട്ടത്തിന്‍െറ ബാക്കിപത്രമായിരുന്നു വനിതകളുടെ 100 മീ. ബ്രെസ്റ്റ് സ്ട്രോക്കില്‍. അമേരിക്കയുടെ ലില്ലി കിങ്ങും റഷ്യയുടെ യൂലിയ യെഫിമോവയും ഹീറ്റ്സില്‍ പരസ്പരം മത്സരിച്ചതു മുതല്‍ തുടങ്ങി ഏറ്റുമുട്ടി. 2014ല്‍ ഉത്തേജക വിവാദത്തില്‍ കുടുങ്ങി സസ്പെന്‍ഷനിലായ റഷ്യന്‍ താരം ഹീറ്റ്സിലത്തെിയതിനു പിന്നാലെ ലില്ലി കിങ്ങും അമേരിക്കന്‍ മാധ്യമങ്ങളും ‘മരുന്നടിക്കാരിയെന്ന്’ തുറന്നടിച്ചു. ചൊവ്വാഴ്ച രാവിലെ ഫൈനലില്‍ യൂലിയയും ലില്ലിയും മത്സരിച്ചതോടെ ഏറ്റുമുട്ടല്‍ ശക്തമായി.
ഒളിമ്പിക്സ് റെക്കോഡ് കുറിച്ച് ലില്ലി സ്വര്‍ണത്തിലേക്ക് ഫിനിഷ് ചെയ്തപ്പോള്‍ യൂലിയ വെള്ളി നേടി. ഉത്തേജകത്തിനെതിരെ നേടിയ വിജയമെന്നായിരുന്നു ലില്ലിയുടെ വാക്കുകള്‍. എന്നാല്‍, മാധ്യമങ്ങളുടെ കള്ളപ്രചാരണത്തില്‍ കായിക താരങ്ങള്‍ വീഴരുതെന്നു പറഞ്ഞ യൂലിയ, ശീതയുദ്ധം വിദൂരനാളില്‍ സംഭവിച്ചതായിരുന്നുവെന്ന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.