റിയോ ഡെ ജനീറോ : ചൊവ്വാഴ്ച ദീപ കര്‍മാകറിന് പിറന്നാള്‍ ദിനമായിരുന്നു. ഒളിമ്പിക്സ് ജിംനാസ്റ്റിക്സില്‍ ഫൈനലിലത്തെി രാജ്യത്തിന്‍െറ അഭിമാനമായി മാറിയ പിറന്നാളുകാരിയെ കാണാനും ആശംസയറിയിക്കാനും നിരവധി പേരുണ്ടാവുമെന്നുറപ്പ്. പക്ഷേ, ഞായറാഴ്ച ഫൈനലിനിറങ്ങുന്ന ദീപയെ മാനസികമായി ഒരുക്കുകയെന്ന വെല്ലുവിളിയിലായിരുന്നു കോച്ച് ബിശ്വേശ്വര്‍ നന്ദി. പിറന്നാള്‍ ആഘോഷിക്കാന്‍ നിന്നാല്‍, റിയോയിലെ ഫൈനല്‍ വെള്ളത്തിലാവും. ഇതെല്ലാം മുന്‍കൂട്ടിക്കണ്ട കോച്ച് ഒരു പണിയൊപ്പിച്ചു.
രാജ്യത്തിന്‍െറ അഭിമാനമായി മാറിയ താരത്തിന് ഗെയിംസ് വില്ളേജില്‍ ‘വീട്ടുതടങ്കല്‍’. റിയോയില്‍നിന്ന് 35,000 കിലോമീറ്റര്‍ അകലെയുള്ള ത്രിപുരയിലെ അഗര്‍തലയില്‍നിന്ന് അച്ഛനും അമ്മക്കും മാത്രമേ ആശംസ നേരാന്‍ മകളെ ഫോണില്‍ കിട്ടിയുള്ളൂ. അതും കോച്ചിന്‍െറ മൊബൈലിലൂടെ. ‘അവളുടെ മൊബൈലില്‍നിന്ന് സിംകാര്‍ഡ് എടുത്തുമാറ്റി. ഫൈനലിനുമുമ്പ് ഏകാഗ്രത നഷ്ടപ്പെടാതിരിക്കാന്‍ ഇതേ മാര്‍ഗമുള്ളൂ. ഈ അവസരം നഷ്ടപ്പെടുത്താനാവില്ല. സുഹൃത്തുക്കളില്‍നിന്നും മറ്റും അകലം പാലിക്കല്‍ അനിവാര്യമാണ്’ -ദീപയെ അന്വേഷിച്ചവര്‍ക്കു മുന്നില്‍ കോച്ച് കാര്യം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.