റിയോ: ഷൂട്ടിങ് റേഞ്ചില്‍ തലനാരിഴക്ക് മെഡല്‍ നഷ്ടമായെങ്കിലും ട്വിറ്ററില്‍ അഭിനവ് ബിന്ദ്രയുടെ ഷോട്ട് കുറിക്കുകൊണ്ടു. ഇന്ത്യന്‍ ടീമിന്‍െറ ഒളിമ്പിക്സ് പ്രകടനത്തില്‍ അസംതൃപ്തയായി എഴുത്തുകാരിയും കോളമിസ്റ്റുമായ ശോഭ ഡേ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കമന്‍റിനായിരുന്നു ബിന്ദ്രയുടെ മറുവെടി.
ഇന്ത്യന്‍ ടീം മെഡല്‍ നേട്ടങ്ങളൊന്നുമില്ലാതെ ഒന്നൊന്നായി പുറത്താകുന്നതില്‍ അമര്‍ഷം പൂണ്ട് ശോഭ കുറിച്ചത് രൂക്ഷമായ വാക്കുകളായിരുന്നു. ‘ഇന്ത്യന്‍ ടീം അംഗങ്ങളുടെ ലക്ഷ്യം ഇത്രമാത്രം. റിയോ വരെ പോകുക. സെല്‍ഫി എടുക്കുക. കാലിയായ കൈകളുമായി മടങ്ങിവരുക. എന്തൊരു പണനഷ്ടവും അവസര നഷ്ടവുമാണിത്?’ എന്നായിരുന്നു ശോഭ ഡേയുടെ ചോദ്യം. ഷൂട്ടിങ് റേഞ്ചില്‍ അഭിനവ് ബിന്ദ്രക്ക് പിഴച്ചതിനു പിന്നാലെയായിരുന്നു ശോഭ ഡേയുടെ ട്വീറ്റ്. ഇതിനു മറുപടിയുമായി ബിന്ദ്ര തന്നെ രംഗത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ വിവാദത്തിന് തീപിടിച്ചു. ‘
‘താങ്കളുടെ പരാമര്‍ശം അത്യന്തം കടുത്തതായിപ്പോയി. ലോകത്തിന്‍െറ കായികമികവിനോട് പൊരുതുന്ന നിങ്ങളുടെ നാട്ടിലെ താരങ്ങളെക്കുറിച്ച് നിങ്ങള്‍ അഭിമാനിക്കുകയാണ് വേണ്ടത്്’എന്നായിരുന്നു ബിന്ദ്രയുടെ മറുപടി. ശോഭ ഡേക്ക് മറുപടിയുമായി ബാഡ്മിന്‍റണ്‍ താരം ജ്വാല ഗുട്ടയും രംഗത്തുവന്നു. ഇതോടെ വിവാദം കായികലോകം ഏറ്റെടുത്തുകഴിഞ്ഞു. ‘നിങ്ങളെപ്പോലുള്ളവരുടെ മനോഭാവത്തില്‍ മാറ്റം വന്നാല്‍ സംഗതികള്‍ക്ക് മാറ്റംവന്നേക്കാം’ എന്നായിരുന്നു ജ്വാലയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.