റിയോ: വ്യക്തിഗത ഇനങ്ങളിലെ തുടര്‍ച്ചയായ തിരിച്ചടികള്‍ക്കിടെ ഇന്ത്യക്ക് ആശ്വസിക്കാന്‍ വകയൊരുക്കി അമ്പെയ്ത്തില്‍ അതാനു ദാസിന്‍െറ മുന്നേറ്റം. പുരുഷവിഭാഗം വ്യക്തിഗത അമ്പെയ്ത്തില്‍ ഒരു ദിവസം രണ്ട് പോരാട്ടങ്ങള്‍ക്കിറങ്ങിയ അതാനു പ്രീക്വാര്‍ട്ടറില്‍ കടന്നു.ഒന്നാം റൗണ്ടില്‍ നേപ്പാളിന്‍െറ ജിത്ബഹദൂര്‍ മുക്തനെതിരായിരുന്നു ജയം (6-0). നാല് സെറ്റ് മത്സരത്തില്‍ നേരിട്ടുള്ള മൂന്ന് സെറ്റിലും ജയിച്ച് ഇന്ത്യന്‍ താരം 6-0ത്തിന് മത്സരം സ്വന്തമാക്കി. സ്കോര്‍: 29-26, 29-24, 30-26.
രാത്രി 8.30ഓടെ രണ്ടാം റൗണ്ടില്‍ ക്യൂബയുടെ അഡ്രിയാന്‍ പുവന്‍റസായിരുന്നു എതിരാളി. വീറുറ്റ പോരാട്ടം അഞ്ചാം സെറ്റിലേക്ക് നീങ്ങിയപ്പോള്‍ ഒരു പോയന്‍റ് വ്യത്യാസത്തില്‍ അതാനു പ്രീക്വാര്‍ട്ടറിലേക്ക്. സ്കോര്‍: 28-25, 29-26, 26-27, 27-28, 29-28 (6-4). റാങ്കിങ് റൗണ്ടില്‍ അഞ്ചാമനായിരുന്ന അതാനുവിന് പ്രീക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയുടെ ലീ സ്യൂങ് യുങ്ങാണ് എതിരാളി. 12ാം സ്ഥാനത്തായിരുന്നു ലീ സ്യൂങ്. വെള്ളിയാഴ്ചയാണ് പ്രീക്വാര്‍ട്ടര്‍.
ഷൂട്ടിങ്ങില്‍ തന്‍െറ രണ്ടാം മത്സരത്തിനിറങ്ങിയ ഹിന സിദ്ദു വീണ്ടും നിരാശപ്പെടുത്തി. വനിതകളുടെ 25 മീ. റാപിഡ് ഫയര്‍ പിസ്റ്റള്‍ യോഗ്യതാ റൗണ്ടില്‍ 20ാം സ്ഥാനക്കാരിയായി പുറത്തായി. പ്രെസിഷന്‍ റൗണ്ടില്‍ 286ഉം റാപിഡില്‍ 290ഉം പോയന്‍റ് സ്കോര്‍ ചെയ്യാനേ കഴിഞ്ഞുള്ളൂ. നേരത്തേ 10 മീ. എയര്‍ പിസ്റ്റളിലും ഫൈനല്‍ കാണാതെ പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.