ഫെല്‍പ്സ് ജ്വല്ലേഴ്​സ്​

റിയോ: ഒളിമ്പിക്സ് നഗരിയിലെ തണുത്തരാവില്‍ റിയോ അക്വാട്ടിക് സെന്‍ററിലെ നീന്തല്‍കുളത്തില്‍ മുങ്ങിയെടുത്ത ഇരട്ട സ്വര്‍ണവുമായി മൈക്കല്‍ ഫെല്‍പ്സിന്‍െറ ഇതിഹാസയാത്ര തുടരുന്നു. അഞ്ചാം ഒളിമ്പിക്സിലിറങ്ങിയ അമേരിക്കന്‍ നീന്തല്‍ വിസ്മയം കരിയറിലെ 21ാം ഒളിമ്പിക്സ് സ്വര്‍ണവുമായി വിടവാങ്ങല്‍ പോരാട്ടം അതിഗംഭീരമാക്കി. റിയോ ഒളിമ്പിക്സിലെ മൂന്നാമത്തെ സ്വര്‍ണം.ഇന്ത്യന്‍ സമയം ബുധനാഴ്ച രാവിലെ നടന്ന 200 മീ. ബട്ടര്‍ഫൈ്ളയിലൂടെയായിരുന്നു ഫെല്‍പ്സിന്‍െറ 20ാം സ്വര്‍ണം പിറന്നത്. ജപ്പാന്‍െറ മസാട്ടോ സകായിയെയും ഹംഗറിയുടെ തോമസ് കെന്‍ഡറസിയെയും പിന്തള്ളി ഫെല്‍പ്സ് 1 മിനിറ്റ് 53.36 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. ഒരു മണിക്കൂറിനകം സ്വര്‍ണനേട്ടം 21ലത്തെി. 4x200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ ബ്രിട്ടന്‍െറ ശക്തമായ വെല്ലുവിളി മറികടന്നായിരുന്നു ഫെല്‍പ്സിന്‍െറയും സംഘത്തിന്‍െറയും ഫിനിഷിങ്. രണ്ടാം ദിനത്തില്‍ 4x100 മീ. ഫ്രീസ്റ്റൈലില്‍ സ്വര്‍ണം നേടി താരം റിയോയിലെ മെഡല്‍ വേട്ടക്ക് തുടക്കം കുറിച്ചിരുന്നു.

ഇതോടെ ഒളിമ്പിക്സ് ചരിത്രത്തില്‍ 21 സ്വര്‍ണമടക്കം അമേരിക്കന്‍ താരത്തിന്‍െറ ആകെ മെഡല്‍ നേട്ടം 25 ആയി. രണ്ട് വെള്ളിയും വെങ്കലവുമടങ്ങിയതാണിത്.
ചരിത്രപുരുഷന്‍െറ സ്വപ്നക്കുതിപ്പിന് സാക്ഷിയാവാനത്തെിയ നിറ ഗാലറിക്കു മുന്നിലായിരുന്നു ഫെല്‍പ്സിന്‍െറ പ്രകടനം. സ്വര്‍ണം നേടിയ ശേഷം ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിയത്തെി മൂന്നുമാസം മാത്രം പ്രായമുള്ള മകന്‍ ബൂമര്‍ റോബര്‍ട്ടിനെ വാരിപ്പുണര്‍ന്നുകൊണ്ടായിരുന്നു വിജയാഘോഷം. ഭാര്യ നികോള ജോണ്‍സനും അമ്മയും ഒപ്പമുണ്ടായിരുന്നു.100 മീ. ബട്ടര്‍ഫൈ്ള, 200 മെഡ്ലെ, 4x100 മെഡ്ലെ റിലേ എന്നിവയില്‍ കൂടി മത്സരിക്കുന്ന ഫെല്‍പ്സ് ഫോം തുടര്‍ന്നാല്‍ 24 സ്വര്‍ണമെന്ന അതുല്യ റെക്കോഡുമായാവും ഒളിമ്പിക്സ് പടിയിറങ്ങുന്നത്.

ഒളിമ്പിക്സ്
മെഡല്‍ നേട്ടങ്ങള്‍

  2004 ആതന്‍സ്
 സ്വര്‍ണം 6
100മീ ബട്ടര്‍ഫൈ്ള,
200 മീ ബട്ടര്‍ഫൈ്ള
200 മീ മെഡ്ലെ
400 മീ മെഡ്ലെ
4x200മീ ഫ്രീസ്റ്റൈല്‍
4x100 ഫ്രീസ്റ്റൈല്‍
 വെങ്കലം 2
200മീ ഫ്രീസ്റ്റൈല്‍
4x100മീ ഫ്രീസ്റ്റൈല്‍

മൈക്കല്‍ ഫെല്‍പ്സ്
 


 2008 ബെയ്ജിങ്
 സ്വര്‍ണം 8
200മീ ഫ്രീസ്റ്റൈല്‍
100മീ ബട്ടര്‍ഫൈ്ള
200മീ ബട്ടര്‍ഫൈ്ള
200മീ മെഡ്ലെ
400മീ മെഡ്ലെ
4x100 മീ ഫ്രീസ്റ്റൈല്‍
4x200 മീ ഫ്രീസ്റ്റൈല്‍
4x100 മീ മെഡ്ലെ ഫ്രീസ്റ്റൈല്‍


 2012 ലണ്ടന്‍
 സ്വര്‍ണം 4
100മീ ബട്ടര്‍ഫൈ്ള
200മീ മെഡ്ലെ
4x200 മീ ഫ്രീസ്റ്റൈല്‍
4x100 മീ മെഡ്ലെ
 വെള്ളി 2
200 മീ ബട്ടര്‍ഫൈ്ള
4x100 മീ ഫ്രീസ്റ്റൈല്‍

2016
റിയോ ഡെ ജനീറോ

 സ്വര്‍ണം 3*
200 മീ ബട്ടര്‍ഫൈ്ള
4x100 മീ ഫ്രീസ്റ്റൈല്‍
4x200മീ ഫ്രീസ്റ്റൈല്‍
 
ശേഷിക്കുന്ന മത്സരങ്ങള്‍
(ഫൈനല്‍ സമയം)
100മീ ബട്ടര്‍ഫൈ്ള (ശനി 6.42 am)
200 മീ മെഡ്ലെ (വെള്ളി 7.31 am)
4x100മീ മെഡ്ലെ (ഞായര്‍ 7.34 am)

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.