പ്രീക്വാര്‍ട്ടറിലേക്ക് ശരമയച്ച് ബൊംബായ്ല ദേവി

റിയോ: അതാനു ദാസിന് പിന്നാലെ ഇന്ത്യയുടെ ബൊംബായ്ല ദേവിയും അമ്പെയ്ത്തില്‍ പ്രീക്വാര്‍ട്ടറില്‍. വനിതകളുടെ വ്യക്തിഗത റികര്‍വ് ഇനത്തില്‍ ചൈനീസ് തായ്പേയിയുടെ ലിന്‍ ഷി ചിയയെയാണ് ഇന്ത്യയുടെ  സീനിയര്‍ താരമായ ബൊംബായ്ല മറികടന്നത്. 6-2നായിരുന്നു ജയം. ലോക റാങ്കിങ്ങില്‍ 24ാമതായ മണിപ്പുര്‍ താരം ആസ്ട്രേലിയയുടെ ലോറന്‍സ് ബാല്‍ഡൗഫിനെ ഇതേ സ്കോറിന് തോല്‍പിച്ചാണ് ലിന്‍ ഷി ചിയയുമായുള്ള മത്സരത്തിന് യോഗ്യത നേടിയിരുന്നത്. 27-24, 27-24, 26-27, 28-26 എന്ന സ്കോറിനായിരുന്നു ലിനിനെതിരായ ജയം.

വനിതകളുടെ ടീമിനത്തില്‍ വെങ്കലം നേടിയ ലിനിനെതിരെ ബൊംബായ്ല ദേവി ഗംഭീരമായി അമ്പെയ്തു. ആദ്യ സെറ്റില്‍ കാളക്കണ്ണില്‍ എയ്ത് തുടങ്ങിയ ഈ 31കാരി പിന്നീട് ലീഡ് നിലനിര്‍ത്തി മുന്നേറി. നേരത്തെ, ആസ്ട്രേലിയയുടെ ലോറന്‍സിനെതിരെ ആദ്യ സെറ്റില്‍ തോറ്റ ശേഷമാണ് ബൊംബായ്ല ദേവി വിജയത്തിലേക്ക് തിരിച്ചുവന്നത്. സ്കോര്‍: 24-27, 28-24, 27-23, 26-24.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.