റിയോ: ഷൂട്ടിങ് റേഞ്ചില്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയ ജിതു റായി ഫൈനല്‍ കാണാതെ പുറത്തായെങ്കിലും ഇടിക്കൂട്ടില്‍ ഇന്ത്യക്ക് ശുഭപ്രതീക്ഷ. പുരുഷന്മാരുടെ ബോക്സിങ്ങില്‍ 75 കിലോ ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ വികാസ് കൃഷന്‍ യാദവ് പ്രീക്വാര്‍ട്ടറില്‍ കടന്നു. അമേരിക്കയുടെ ചാള്‍സ് കോണ്‍വെലിനെയാണ് 3-0ത്തിന് വികാസ് കൃഷന്‍ ഇടിച്ചിട്ടത്.ആദ്യമായി ഒളിമ്പിക്സിനിറങ്ങിയ 19കാരനായ ചാള്‍സിനെതിരെ മികച്ച നീക്കങ്ങളിലൂടെ പഴുതുകളടച്ചായിരുന്നു വികാസിന്‍െറ പ്രകടനം. ആദ്യത്തെ രണ്ടു റൗണ്ടിലാണ് വികാസിനെതിരെ ചാള്‍സിന് അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായുള്ളൂ. തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ ചാള്‍സിന്‍െറ പ്രതിരോധം പിളര്‍ക്കുന്നതില്‍ വികാസ് വിജയിച്ചു.
മൂന്നാം റൗണ്ടില്‍ ഏകപക്ഷീയമായ മുന്നേറ്റമായിരുന്നു വികാസിന്‍േറത്. സ്ട്രെയ്റ്റ് പഞ്ചുകളും അപ്പര്‍ കട്ടുകളും കൊണ്ട് മത്സരം തന്‍െറ വരുതിയില്‍തന്നെ നിര്‍ത്തിയ വികാസ് അവസാന 16ല്‍ ഇടംപിടിച്ചു.ലണ്ടന്‍ ഒളിമ്പിക്സില്‍ ആദ്യ റൗണ്ടില്‍തന്നെ പുറത്തായ വികാസ് ഇക്കുറി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2010ലെ ഏഷ്യന്‍ ഗെയിംസില്‍ ചൈനയുടെ ഹ്യൂ ക്വിങ്ങിനെ ഇടിച്ചുവീഴ്ത്തി ഈ ഹരിയാനക്കാരന്‍ സ്വര്‍ണം സ്വന്തമാക്കിയിരുന്നു. 13നാണ് പ്രീക്വാര്‍ട്ടര്‍ ഫൈനല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.