റിയോ ഡെ ജനീറോ: രാജ്യത്തിന് വേണ്ടി മല്‍സരിക്കാതെ സ്വതന്ത്ര്യനായി മല്‍സരിച്ച ഫിഹൈദ് അല്‍ദിഹാനിക്ക് ഷൂട്ടിങില്‍ ആദ്യ സ്വര്‍ണം. പുരുഷന്‍മാരുടെ ഡബിള്‍ ട്രാപ്പ് ഇനത്തിലാണ് അല്‍ ദിഹാനി സ്വര്‍ണം നേടിയത്. 2000 ലെ സിഡ്നി ഒളിമ്പിക്സിലും 2012 ലെ ലണ്ടന്‍ ഒളിമ്പിക്സിലും ഇതേയിനത്തില്‍ വെങ്കലം നേടിയിരുന്നു. കുവൈത്ത് ഒളിമ്പിക്സ് അസോസിയേഷനെ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി സസ്പെന്‍ഡ് ചെയ്തതിനാലാണ് അല്‍ദിഹാനി സ്വതന്ത്ര്യനായി മല്‍സരിച്ചത്.
കുവൈത്ത് കായിക നിയമത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയാണ് അസോസിയേഷനെ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍, താരങ്ങള്‍ക്ക് അന്താരാഷ്ട്ര ഒളിമ്പിക്സ് അസോസിയേഷന്‍െറ പതാകക്കുകീഴില്‍ സ്വതന്ത്ര്യമായി മത്സരിക്കാന്‍ അനുമതി നല്‍കിയിരുന്നു. രാജ്യത്തിന്‍െറ പതാകക്ക് കീഴില്‍ മാത്രമേ അണിനിരക്കുകയുള്ളുവെന്നും ഒളിമ്പിക് പതാകക്ക് കീഴില്‍ അണിനിരക്കില്ളെന്നും നേരത്തെ അല്‍ ദിഹാനി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.