റിയോ ഡെ ജനീറോ: ഒളിമ്പിക്സില്‍ ഇതിഹാസമായി അമേരിക്കയുടെ മൈക്കിള്‍ ഫെല്‍പ്സ്. റിയോയിലെ നീന്തല്‍ക്കുളത്തില്‍ നിന്ന് ഒരു സ്വര്‍ണം കൂടി ഫെല്‍പ്സ് മുങ്ങിയെടുത്തു. പുരുഷ വിഭാഗം 200 മീറ്റര്‍ വ്യക്തിഗത മെഡ്ലെ ഫൈനലിലാണ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഫെല്‍പ്സ് സ്വര്‍ണത്തില്‍ മുത്തമിട്ടത്. ഇതോടെ റിയോയില്‍ നിന്ന് ഫെല്‍പ്സ് സ്വന്തമാക്കുന്ന സ്വര്‍ണത്തിന്‍െറ എണ്ണം നാലായി. ഫെല്‍പ്സിന്‍്റെ 22 ാം ഒളിമ്പിക് സ്വര്‍ണ മെഡല്‍ നേട്ടമാണിത്. ഈ ഇനത്തില്‍ ജപ്പാന്‍ താരം വെള്ളിയും ചൈനീസ് താരം വെങ്കലവും സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.