റിയോ: കഴിഞ്ഞ മൂന്ന് ഒളിമ്പിക്സിലും ഇന്ത്യക്ക് മെഡല്‍ സമ്മാനിച്ച ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയുടെ കഷ്ടകാലം തുടരുന്നു. 10 മീറ്റര്‍ എയര്‍ റൈഫ്ളില്‍ ബിന്ദ്രയും നാരംഗും നിരാശപ്പെടുത്തിയതിനു പിന്നാലെ 50 മീറ്റര്‍ റൈഫ്ള്‍ പ്രോണില്‍ ഗഗന്‍ നാരംഗും ചെയ്ന്‍ സിങ്ങും പുറത്തത്തെി. ലണ്ടന്‍ ഒളിമ്പിക്സിലെ വെങ്കല ജേതാവായ നാരംഗിനെ വാനോളം പ്രതീക്ഷയോടെയാണ് ഇന്ത്യ ഷൂട്ടിങ് റേഞ്ചിലേക്ക് പറഞ്ഞയച്ചത്. നിരാശപ്പെടുത്തിയ പ്രകടനത്തിനൊടുവില്‍ 623.1 പോയന്‍റുമായി 13ാമനായി നാരംഗ് മത്സരം അവസാനിപ്പിച്ചു. ഒരു ഘട്ടത്തില്‍ നാലാം സ്ഥാനം വരെ എത്തി പ്രതീക്ഷ നല്‍കിയെങ്കിലും അവസാന റൗണ്ടുകളില്‍ പിന്നാക്കം പോയത് നാരംഗിന് വിനയായി. പ്രതീക്ഷയുടെ ഭാരവുമായിറങ്ങിയ ചെയ്ന്‍ സിങ്ങാണ് ഏറെ നിരാശപ്പെടുത്തിയത്.
മത്സരിക്കാനിറങ്ങിയ 47 പേരില്‍ 36ാമനായി കീഴടങ്ങിയാണ് ചെയ്ന്‍ സിങ് റൈഫ്ള്‍ താഴെവെച്ചത് (619.6 പോയന്‍റ്). മത്സരത്തിന്‍െറ ഒരു ഘട്ടത്തിലും മേധാവിത്വം പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. റഷ്യന്‍ താരങ്ങളായ കാമെന്‍സ്കി സെര്‍ജി സ്വര്‍ണവും (629.0) ഗ്രിഗോറിയന്‍ കിറില്‍ (628.9) വെള്ളിയും നേടി. 50 മീറ്റര്‍ റൈഫ്ള്‍ ത്രീ പൊസിഷനിലാണ് ഇനി നാരംഗിന്‍െറയും ചെയ്ന്‍ സിങ്ങിന്‍െറയും അവസാന പ്രതീക്ഷ. ഞായറാഴ്ചയാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.