ഇന്ത്യക്ക് ശരശയ്യ; അതാനു ദാസും പുറത്ത്

റിയോ: അമ്പെയ്ത്തില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയും പൊലിഞ്ഞു. പുരുഷന്മാരുടെ വ്യക്തിഗത വിഭാഗം റികര്‍വില്‍ അതാനു ദാസ് പ്രീക്വാര്‍ട്ടറില്‍ പുറത്തായി. മഴയില്‍ കുതിര്‍ന്ന പോരാട്ടത്തിനൊടുവില്‍ ലോക എട്ടാം നമ്പര്‍ താരവും ദക്ഷിണ കൊറിയക്കാരനുമായ ലീ സ്യുങ് യുന്‍ ആണ് അതാനുവിനെ വീഴ്ത്തിയത്. 6-4നായിരുന്നു ലീയുടെ ജയം. ടീമിനത്തില്‍ സ്വര്‍ണം നേടിയ കൊറിയന്‍ സംഘത്തിലുണ്ടായിരുന്ന ലീക്കെതിരെ അതാനു നന്നായി പൊരുതി. ആദ്യ സെറ്റില്‍ മൂന്ന് പെര്‍ഫക്ട് ടെന്‍ നേടിയ ലീ 30-28ന് മുന്നിലത്തെി. രണ്ടാം സെറ്റില്‍ ഇതേ പോയന്‍റിന് അതാനു തിരിച്ചടിച്ചു. മൂന്നാം സെറ്റ് 27-27ല്‍ സമനിലയായതോടെ ഇന്ത്യക്ക് പ്രതീക്ഷയേറി. നാലാം സെറ്റ് 28-27ന് ലീ പിടിച്ചു. അവസാന സെറ്റ് 28-28ന് തുല്യമായതോടെ ജയം കൊറിയന്‍ താരത്തിന്‍െറ പേരിലായി. അവസാന സെറ്റിലെ അവസാന അമ്പ് കാളക്കണ്ണില്‍ തറച്ചിരുന്നെങ്കില്‍ മത്സരം ഷൂട്ട് ഓഫിലേക്ക് നീളുമായിരുന്നു. ഇന്ത്യയുടെ വനിതാ താരങ്ങള്‍ നേരത്തെ പുറത്തായിരുന്നു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.