വനിതാ മാരത്തൺ: ജെമീമ സംഗോങ് ജേതാവ്

റിയോ: ഒളിമ്പിക്സ് മാരത്തണില്‍ ഇന്ത്യയുടെ മലയാളി താരം ഒ.പി. ജെയ്ഷയും കവിത റൗത്തും ഏറെ പിന്നിലായി. ജെയ്ഷ 89ാം സ്ഥാനത്തും കവിത 120ാം സ്ഥാനത്തും ഫിനിഷ് ചെയ്തു. രണ്ടുമണിക്കൂര്‍ 47 മിനിറ്റ് 19 സെക്കന്‍ഡാണ് ജെയ്ഷയുടെ സമയം. രണ്ടുമണിക്കൂര്‍ 59 മിനിറ്റ് 29 സെക്കന്‍ഡിലാണ് കവിതയുടെ ഫിനിഷ്. 157 പേര്‍ മത്സരിച്ച മാരത്തണില്‍ 24 പേര്‍ മത്സരം പൂര്‍ത്തിയാക്കാതെ പിന്മാറി. കെനിയയുടെ ജെമീമ സംഗോങ്ങിനാണ് സ്വര്‍ണം. ലണ്ടന്‍ മാരത്തണില്‍ ജേത്രിയായ ജെമീമ രണ്ട് മണിക്കൂര്‍ 24 മിനിറ്റ് നാല് സെക്കന്‍ഡ് സമയമെടുത്താണ് 42.1 കി.മീറ്റര്‍ ദൂരം പൂര്‍ത്തിയാക്കിയത്.

കെനിയന്‍ വംശജയും ബഹ്റൈന്‍ താരവുമായ യുനിസെ കിര്‍വയെ ഒമ്പത് സെക്കന്‍ഡിന്‍െറ വ്യത്യാസത്തിലാണ് ജമീമ വെള്ളിയിലേക്ക് പിന്തള്ളിയത്. സ്വര്‍ണ സാധ്യത കല്‍പിച്ചിരുന്ന ഇത്യോപ്യയുടെ മാരെ ദിബാബ വെങ്കലം നേടി (രണ്ടുമണിക്കൂര്‍ 24 മിനിറ്റ് 30 സെക്കന്‍ഡ്). റിയോയിലെ പ്രശസ്തമായ കാര്‍ണിവല്‍ പരേഡിന്‍െറ പശ്ചാത്തലത്തിലുള്ള സാമ്പോഡ്രോമോയില്‍നിന്നാണ് മാരത്തണ്‍ തുടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.