റിയോ ഡെ ജനീറോ: സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് കഴിക്കാന്‍ കപ്പലണ്ടി മാത്രം. കേന്ദ്ര കായിക-യുവജനക്ഷേമ മന്ത്രാലയം സംഘടിപ്പിച്ച അത്താഴവിരുന്നിലാണ് താരങ്ങളെ അര്‍ധപട്ടിണിയാക്കിയത്. ഗെയിംസ് വില്ളേജിലെ വിഭവസമൃദ്ധമായ ഭക്ഷണം ഉപേക്ഷിച്ചാണ് താരങ്ങളത്തെിയത്. മത്സരങ്ങള്‍ നടക്കുന്നതിനാല്‍ പലരും എത്തിയിരുന്നില്ല. ഒളിമ്പിക്സില്‍നിന്ന് പുറത്തായ പുരുഷ, വനിതാ ഹോക്കി ടീം ഒന്നടങ്കം എത്തിയിരുന്നു. അത്താഴം പ്രതീക്ഷിച്ചാണ് പോയതെന്നും ബിയറും ശീതളപാനീയങ്ങളും കപ്പലണ്ടിയും മാത്രമാണ് വിരുന്ന് വിളമ്പിയതെന്നും ഒരു ഹോക്കി താരം പരിതപിച്ചു. രണ്ട് ബസുകള്‍ സംഘടിപ്പിച്ച് എത്തിയതായിരുന്നെന്നും ഗെയിംസ് വില്ളേജിലെ അത്താഴം ഉപേക്ഷിച്ച് വന്നതാണെന്നും താരം പറഞ്ഞു. അധികൃതരുടെ സമീപനം താരങ്ങളെ നിരാശപ്പെടുത്തി. കോപ കബാനയിലെ ഒളിമ്പ്യന്‍ റീയൂനിയന്‍ സെന്‍ററിലായിരുന്നു ചടങ്ങ്. മത്സരങ്ങളുള്ളതിനാല്‍ മാധ്യമപ്രവര്‍ത്തകരും കുറവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.