എട്ടു ദിനം; അഞ്ചു മെഡല്‍: താരമായി ബെയ്ല്‍സ്

റിയോ: ജിംനാസ്റ്റിക്സിലെ അമേരിക്കന്‍ ഇതിഹാസമായി സിമോണി ബെയ്ല്‍സ്. എട്ടു ദിനം കൊണ്ട് നാല് സ്വര്‍ണവും ഒരു വെങ്കലവുമടക്കം അഞ്ച് മെഡലുകള്‍ സ്വന്തമാക്കിയാണ് അമേരിക്കയുടെ 19കാരിയായ വനിതാ ജിംനാസ്റ്റിക്സ് താരം റിയോയിലെ താരമായത്. മൂന്നു തവണ ലോക ചാമ്പ്യനായി റിയോയിലത്തെും മുമ്പേ താരമായ സിമോണി ആരാധകരുടെയും അമേരിക്കയുടെയും പ്രതീക്ഷകള്‍ക്കൊത്തു തന്നെ നിറഞ്ഞാടി. ഇന്ത്യന്‍ താരം ദീപ കര്‍മാകര്‍ മത്സരിച്ച വോള്‍ട്ട്, ഫ്ളോര്‍ എക്സര്‍സൈസ്, ഓള്‍റൗണ്ട് എന്നീ വ്യക്തിഗത ഇനങ്ങളിലും ടീം ഇനത്തിലുമാണ് സ്വര്‍ണമണിഞ്ഞത്. ബാലന്‍സ് ബീമില്‍ വെങ്കലവും നേടി.

റിയോയില്‍ അഞ്ചു സ്വര്‍ണം നേടിയ നീന്തല്‍ താരം മൈകല്‍ ഫെല്‍പ്സിനും, നാല് സ്വര്‍ണവും ഒരു വെള്ളിയും നേടിയ കാത്തി ലെഡ്കിക്കുമൊപ്പം അമേരിക്കന്‍ ഇതിഹാസങ്ങളുടെ പട്ടികയിലാണ് സിമോണി ബെയ്ല്‍സിനും സ്ഥാനം. അതേസമയം, മെഡല്‍ നേട്ടത്തേക്കാള്‍ വലിയ സന്തോഷത്തിലാണ് ബെയ്ല്‍സ്. നാല് സ്വര്‍ണം നേടിയ താരത്തിന്‍െറ ആഘോഷത്തിന് അഭിനന്ദനവുമായത്തെിയത് അമേരിക്കന്‍ നടന്‍ സാക് എഫ്രോണ്‍. ടി.വി ഷോയില്‍ അമേരിക്കന്‍ പെണ്‍പടക്ക് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ നടന്‍ തന്‍െറ ആരാധകനാണെന്നുകൂടി വെളിപ്പെടുത്തിയതോടെ സന്തോഷംകൊണ്ട് വീര്‍പ്പുമുട്ടിയ അവസ്ഥയിലായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.