റിയോ: അമേരിക്കന്‍ നീന്തല്‍ താരം റയാന്‍ ലോച്ചെ ഉള്‍പെട്ട സംഘത്തെ തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ സംഭവത്തില്‍ രണ്ട് അമേരിക്കന്‍ നീന്തല്‍ താരങ്ങളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഗണ്ണാര്‍ ബെന്‍റ്സ്, ജാക്ക് കോണ്‍ഗര്‍ എന്നിവരെയാണ് ബ്രസീലിലെ എയര്‍പോര്‍ട്ടില്‍വെച്ച് പിടികൂടിയത്. ഇവരെ കസ്റ്റഡിയിലെടുത്തകാര്യം ഒളിമ്പിക്സ് കമ്മിറ്റി സ്ഥിരീകരിച്ചു. ഇവരുടെ പാസ്പോര്‍ട്ടുകള്‍ പിടിച്ചുവെക്കാന്‍ ബ്രസീല്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, താരങ്ങളെ പിടികൂടിയതിനെകുറിച്ച് ഒൗദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ളെന്ന് യു.എസ് അധികൃതര്‍ വ്യക്തമാക്കി. ഞായറാഴ്ച പുലര്‍ച്ചെ താമസസ്ഥലത്തുനിന്ന് ഒളിമ്പിക് വില്ളേജിലേക്ക് പുറപ്പെട്ട നാലംഗ സംഘത്തെയാണ് കൊള്ളയടിച്ചത്. ഇവര്‍ പോയ ടാക്സി വാഹനം തടഞ്ഞുനിര്‍ത്തിയശേഷം മൊബൈലും പണവും അടക്കം കവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.