യോഗേശ്വര്‍ ദത്ത് പുറത്ത്

റിയോ ഡെ ജനീറോ: ലണ്ടന്‍ ഒളിമ്പിക്സിലെ വെങ്കലനേട്ടം ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ മല്ലന്‍ യോഗേശ്വര്‍ ദത്തിനായില്ല. പുരുഷന്മാരുടെ 65 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ആദ്യ റൗണ്ടില്‍ മംഗോളിയയുടെ ഗാന്‍സോറിജിന മണ്ഡക്നാരനോടാണ് യോഗേശ്വര്‍ തോറ്റത്. സ്കോര്‍: 3-0. മണ്ഡക്നാരന്‍ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യയുടെ സോസ്ലന്‍ ല്യൂഡ്വികോവിച്ചിനോട് തോറ്റതോടെ റെപ്പഷാഗെ എന്ന പിടിവള്ളിയും ഇന്ത്യന്‍ താരത്തിന് നഷ്ടമായി.

ലണ്ടനില്‍ റെപ്പഷാഗെ റൗണ്ടില്‍ ജയിച്ചാണ് യോഗേശ്വര്‍ മൂന്നാം സ്ഥാനത്തത്തെിയത്. ഇതോടെ ഏഴംഗ ഇന്ത്യന്‍ ഗുസ്തി സംഘത്തിന്‍െറ മെഡല്‍നേട്ടം സാക്ഷി മാലിക്കിന്‍െറ വെങ്കലത്തിലൊതുങ്ങി. മരുന്നടിയത്തെുടര്‍ന്ന് നര്‍സിങ്ങിന് അവസാനനിമിഷം മത്സരിക്കാനാവാത്തത് ഇന്ത്യയുടെ മറ്റൊരു മെഡല്‍പ്രതീക്ഷക്ക് തടയിട്ടു. നാലാമത്തെയും അവസാനത്തെയും ഒളിമ്പിക്സ് ഗോദയിലിറങ്ങിയ യോഗേശ്വര്‍ മത്സരത്തിലുടനീളം പരാജിതന്‍െറ ശരീരഭാഷയുമായാണ് മെയ്ക്കരുത്ത് പരീക്ഷിക്കാനിറങ്ങിയത്. 2010ലെ ഏഷ്യന്‍ ഗെയിംസ് ജേതാവും രണ്ടുവട്ടം ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടിയ മണ്ഡക്നാരന്‍ വേഗംകൊണ്ട്  ഇന്ത്യന്‍ താരത്തെ പിന്നിലാക്കി. പ്രതിരോധത്തിലേക്ക് തുടക്കത്തിലേ വലിഞ്ഞത് യോഗേശ്വറിന് തിരിച്ചടിയായി. പിന്നീട് പ്രതിരോധവും ആക്രമണവും സംയോജിപ്പിച്ച് മംഗോളിയക്കാരന്‍ ലീഡുയര്‍ത്തി. ഒരു മിനിറ്റ് ശേഷിക്കെ യോഗേശ്വര്‍ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും 0-3ന് തോല്‍ക്കാനായിരുന്നു വിധി. ലണ്ടന്‍ ഒളിമ്പിക്സില്‍ 60 കിലോയിലാണ് യോഗേശ്വര്‍ വെങ്കലമണിഞ്ഞത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.