റിയോ ഡെ ജനീറോ: ഗുസ്തിയില്‍ വെങ്കലം നേടിയ സാക്ഷി മാലികും ബാഡ്മിന്‍റണില്‍ വെള്ളിപ്പതക്കമണിഞ്ഞ പി.വി. സിന്ധുവും നാലാം സ്ഥാനത്തായ ദീപ കര്‍മാകറും. 31ാം ഒളിമ്പിക്സില്‍ ഇന്ത്യക്ക് ഓര്‍ക്കാന്‍ ഇത്ര മാത്രം. 3000 മീറ്റര്‍ സ്റ്റീപ്ള്‍ചേസില്‍ ദേശീയ റെക്കോഡുമായി ലളിത ബബ്ബാറിന്‍െറ ഫൈനല്‍ പ്രവേശവും പരിമിതികള്‍ക്കുള്ളിലെ ഓര്‍ത്തുവെക്കാവുന്ന നേട്ടമാണ്. ഷൂട്ടിങ്ങില്‍ അഭിനവ് ബിന്ദ്ര നാലാമതായതും സങ്കടമുണര്‍ത്തി. ഗുസ്തി താരം നര്‍സിങ് യാദവ് മരുന്നടി ആരോപണങ്ങളില്‍ നിന്ന് കരകയറി റിയോയിലത്തെിയെങ്കിലും മത്സരത്തിന് മുമ്പ് ലോക കായിക തര്‍ക്ക പരിഹാര കോടതി നാല് വര്‍ഷത്തേക്ക് വിലക്കിയത് നാണക്കേടായി. കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിന്‍െറ ‘സെല്‍ഫി’ ഭ്രമവും ഒ.പി. ജെയ്ഷയുടെ കോച്ച് നികോളായ് സ്നെസാരേവിനെ വനിതാ ഡോക്ടറോട് തട്ടിക്കയറിയതിന് പൊലീസ് പിടികൂടിയതും റിയോയില്‍ നിന്നുള്ള ഇന്ത്യന്‍ വാര്‍ത്തയായി.
ലണ്ടനില്‍ ആറ് മെഡലുകളായിരുന്നു ഇന്ത്യന്‍ സമ്പാദ്യം. ഷൂട്ടര്‍മാരും ബോക്സര്‍മാരും വെറുംകൈയോടെ മടങ്ങിയതാണ് മെഡല്‍പട്ടിക ചുരുങ്ങാന്‍ കാരണം. ഹോക്കിയില്‍ 34 വര്‍ഷത്തിന് ശേഷം ക്വാര്‍ട്ടര്‍ ഫൈനലിലത്തെിയെങ്കിലും ബെല്‍ജിയത്തിനെതിരെ ലീഡ് നേടിയ ശേഷം കീഴടങ്ങി. ലിയാണ്ടര്‍ പേസും സാനിയ മിര്‍സയും രോഹന്‍ ബൊപ്പണ്ണയുമടങ്ങുന്ന ടെന്നിസ് സംഘത്തിനും നിരാശയായിരുന്നു ഫലം. ദീപിക കുമാരിയുടെ നേതൃത്വത്തില്‍ അമ്പെയ്ത്ത് ടീം ആഴ്ചകള്‍ക്ക് മുമ്പേ റിയോയിലത്തെിയെങ്കിലും ‘കാറ്റ് ചതിച്ചതിനാല്‍’ പല മത്സരങ്ങളിലും പിന്നിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.