നര്‍സിങ്ങിന് കനത്ത തിരിച്ചടിയായി കായിക കോടതി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി താരം നര്‍സിങ് യാദവ് അറിഞ്ഞുകൊണ്ടുതന്നെ ടാബ്ലറ്റ് രൂപത്തിലുള്ള ഉത്തേജക മരുന്ന് ഉപയോഗിച്ചതാവാനാണ് എല്ലാ സാധ്യതയുമെന്ന് അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയുടെ (കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്പോര്‍ട്സ്) റിപ്പോര്‍ട്ട്. നര്‍സിങ്ങിന് നാലു വര്‍ഷം വിലക്കേര്‍പ്പെടുത്തിയുള്ള വിധിയുടെ പൂര്‍ണ രൂപത്തിലാണ് കോടതിയുടെ നിരീക്ഷണം.

പാനീയം വഴി ഉത്തേജക മരുന്നിന്‍െറ അംശം തന്‍െറ ശരീരത്തില്‍ പ്രവേശിച്ചതാണെന്നും അത് ഗൂഢാലോചനയുടെ ഫലമാണെന്നുമുള്ള വാദത്തിന് പിന്‍ബലമേകാനുള്ള ഒരു തെളിവും സമര്‍പ്പിക്കാന്‍ നര്‍സിങ്ങിനായിട്ടില്ളെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ജൂണ്‍ 25ന് നടന്ന ആദ്യ പരിശോധനയുടെ ഫലത്തില്‍ നര്‍സിങ്ങിന്‍െറ ശരീരത്തില്‍ ഉയര്‍ന്ന അളവിലുള്ള മെതഡോളിന്‍ അംശമാണ് കണ്ടത്തെിയത്. ഇത് ഉത്തേജകം അടങ്ങിയ പാനീയം അകത്തുചെന്നതുകൊണ്ട് വരാന്‍ സാധ്യതയുള്ളതിനെക്കാള്‍ കൂടുതലാണ്. ഒന്നോ രണ്ടോ മെതന്‍ഡിയണോന്‍ ടാബ്ലറ്റ് കഴിച്ചാല്‍ മാത്രമേ ഇത്രയും അളവ് ഉത്തേജകം ശരീരത്തിലത്തെൂവെന്നാണ് ലോക ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) നിയോഗിച്ച വിദഗ്ധ സമിതി അംഗം പ്രഫ. ക്രിസ്റ്റീന്‍ അയോട്ടെ വ്യക്തമാക്കിയത്. മോണ്‍ട്രിയോളിലെ വാഡ അക്രഡിറ്റഡ് ലബോറട്ടറി ഡയറക്ടര്‍ കൂടിയായ അയോട്ടെയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് കായിക കോടതി നര്‍സിങ് കുറ്റക്കാരനാണെന്ന് വിധിച്ചത്. ജൂണ്‍ 25ന്‍െറ പരിശോധനാഫലത്തിന് പുറമെ ജൂലൈ അഞ്ചിന് നടത്തിയ പരിശോധനയിലും നര്‍സിങ് ഉത്തേജക മരുന്ന് കഴിച്ചതായി തെളിഞ്ഞിരുന്നു.

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.