റിയോ ഡെ ജനീറോ: ലോകം റിയോയിലേക്കൊതുങ്ങിയ 17 രാപ്പകലുകള്‍ക്കുശേഷം കായികോത്സവത്തിന് വര്‍ണാഭമായ സമാപനം. കായിക കരുത്തിന്‍െറയും വിശ്വമാനവികതയുടെയും നിമിഷങ്ങള്‍ക്ക് വിരാമം കുറിച്ച് അന്താരാഷ്ട്ര ഒളിമ്പിക് സമിതി പ്രസിഡന്‍റ് തോമസ് ബാക് ഒളിമ്പിക്സ് അവസാനിച്ചതായി പ്രഖ്യാപിച്ചപ്പോള്‍ വികാരനിര്‍ഭരമായ അന്തരീക്ഷത്തില്‍ ബ്രസീല്‍ ജനത മേളക്ക് വിടചൊല്ലി. 31ാമത് ഒളിമ്പിക്സ് സമാപിച്ചതായി പ്രഖ്യാപിക്കുന്നു. നാലു വര്‍ഷത്തിനുശേഷം ജപ്പാനിലെ ടേക്യോയില്‍ 32ാമത് ഒളിമ്പിക്സിന് ഒരുമിച്ചുകൂടാന്‍ ലോകത്തെ ക്ഷണിക്കുകയാണ് -ചരിത്രമുറങ്ങുന്ന മാറക്കാന സ്റ്റേഡിയത്തില്‍ നിലക്കാത്ത കരഘോഷങ്ങള്‍ക്കിടെ ബാക്കിന്‍െറ വാക്കുകള്‍. ഇതിനു തൊട്ടുമുമ്പായി താഴ്ത്തിയ ഒളിമ്പിക് പതാക ബാക്, ടോക്യോ ഗവര്‍ണര്‍ യുറീകോ കൊയീക്കെക്ക് കൈമാറി. തുടര്‍ന്ന് നടന്ന ‘സീ യു ഇന്‍ ടോക്യോ’ എന്ന ചെറുചടങ്ങിനിടെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ നാടകീയമായി വേദിയിലത്തെി. മാര്‍ച്ച്പാസ്റ്റില്‍ വെങ്കല മെഡല്‍ ജേത്രി സാക്ഷി മാലിക് ആണ് ഇന്ത്യന്‍ പതാകയേന്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.