അവിസ്മരണീയം...

ഫെല്‍പ്സിന്‍െറ 23ാം സ്വര്‍ണം
ആഗസ്റ്റ് 13. ഒളിമ്പിക്സ് ചരിത്രത്തിലെ ഇതിഹാസമായി മൈക്കല്‍ ഫെല്‍പ്സിന്‍െറ 23ാം സ്വര്‍ണം. 4x100 മീ. മെഡ്ലെ റിലേയില്‍ ഒന്നാമതത്തെി ഇതിഹാസങ്ങളില്‍ ഇതിഹാസമായി. 15ാം വയസ്സില്‍ ആതന്‍സില്‍ അരങ്ങേറിയ ഫെല്‍പ്സ് ബെയ്ജിങ്, ലണ്ടന്‍, റിയോ ഒളിമ്പിക്സുകളില്‍നിന്നായി 23 സ്വര്‍ണം, 3 വെള്ളി, 2 വെങ്കലം എന്നിങ്ങനെ 30 മെഡലണിഞ്ഞു.

ട്രിപ്ള്‍, ട്രിപ്ള്‍ ബോള്‍ട്ട്

ബെയ്ജിങ്, ലണ്ടന്‍, റിയോ. മൂന്ന് ഒളിമ്പിക്സിലും സ്പ്രിന്‍റില്‍ ട്രിപ്ള്‍ സ്വന്തമാക്കി ഉസൈന്‍ ബോള്‍ട്ട്  ഇതിഹാസമായി. 100, 200, 4x100 റിലേയിലാണ് ജമൈക്കന്‍ താരം മൂന്നാം ഒളിമ്പിക്സിലും മെഡല്‍ നിലനിര്‍ത്തിയത്. 30കാരനായ ബോള്‍ട്ടിന്‍െറ അവസാന ഒളിമ്പിക്സ് കൂടിയായിരുന്നു റിയോ.

ഗോള്‍ഡന്‍ ബ്രസീല്‍
ആതിഥേയരായ ബ്രസീലിന്‍െറ രണ്ട് സ്വര്‍ണ മുഹൂര്‍ത്തങ്ങള്‍. ആഗസ്റ്റ് 8, ജൂഡോയില്‍ സ്വര്‍ണമണിഞ്ഞ് റാഫേല സില്‍വ ആതിഥേയരുടെ സുവര്‍ണ താരമായി. റിയോയിലെ ചേരിയില്‍നിന്നുയര്‍ന്നുവന്ന സില്‍വയായിരുന്നു ഒളിമ്പിക്സില്‍ ബ്രസീലിന്‍െറ താരവും. പെലെക്കും റൊണാള്‍ഡോക്കുമൊന്നും സ്വന്തമാക്കാനാകാത്ത ഒളിമ്പിക്സ് സ്വര്‍ണം നെയ്മറിലൂടെ ഇക്കുറി പിറന്നു.
പുറമെ, വോളിബാള്‍, ബീച്ച് വോളിബാള്‍ സ്വര്‍ണവും നേടിയ ബ്രസീലിന്‍െറ ഏറ്റവും മികച്ച ഒളിമ്പിക്സ് പ്രകടനംകൂടിയായിരുന്നു സ്വന്തം മണ്ണില്‍. ആകെ നേടിയത് 7 സ്വര്‍ണം.

അഭയാര്‍ഥികളുടെ ഒളിമ്പിക്സ്
പിറന്ന മണ്ണ് നഷ്ടമായവര്‍ക്ക് ലോകം നല്‍കിയ അംഗീകാരമായിരുന്നു റിയോയില്‍. സുഡാന്‍, സിറിയ, കോംഗോ, ഇത്യോപ്യ എന്നിവിടങ്ങളില്‍നിന്ന് കുടിയേറിയ 10 അഭയാര്‍ഥി അത്ലറ്റുകള്‍ ഒളിമ്പിക്സ് കമ്മിറ്റി പതാകക്കു കീഴില്‍ റിയോയില്‍ അണിനിരന്നു. മെഡല്‍പട്ടികയില്‍ ആര്‍ക്കും ഇടംനേടാന്‍ കഴിഞ്ഞില്ല. ജൂഡോയില്‍ പൊപോലോ മിസെങ്ക ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു.

ബ്രിട്ടന്‍െറ ‘ഫറ’വ
ലോക ചാമ്പ്യന്‍ഷിപ്പിനും പിന്നാലെ ഒളിമ്പിക്സിലും ബ്രിട്ടന്‍െറ മോ ഫറ ഡബ്ള്‍ ഡബ്ള്‍ നേടി. 5000, 10000 മീറ്ററില്‍ ലണ്ടനിലെ നേട്ടം ആവര്‍ത്തിച്ച ഫറ ദീര്‍ഘദൂരത്തിലെ അപൂര്‍വ നേട്ടവുമായി ഫിന്‍ലന്‍ഡിന്‍െറ ലാസെ വിറന്‍െറ ഒപ്പമത്തെി. കൈനല്‍കാന്‍ വിസമ്മതിച്ച് പ്രതിഷേധിച്ച ഈജിപ്ഷ്യന്‍ താരം. പോരാട്ടത്തിനപ്പുറം രാഷ്ട്രീയവും സ്നേഹവുമെല്ലാം ലോകമേളയില്‍ നിറഞ്ഞുനിന്നു.


ഗോള്‍ഡന്‍ ഡൈവ്
ബഹാമസ് ഓട്ടക്കാരി ഷോണ്‍ മില്ലര്‍ ചര്‍ച്ചയായത് 400 മീറ്റര്‍ സ്വര്‍ണം നേടിയതിന്‍െറ പേരില്‍ ആയിരുന്നില്ല. ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിന്‍െറ അവസാന നിമിഷം സ്വര്‍ണം തേടി ഫിനിഷിങ് ലൈനിലേക്ക് ഡൈവ് ചെയ്ത ഷോണ്‍ മില്ലറുടെ ചെയ്തി വരുംകാലങ്ങളിലും ചര്‍ച്ചചെയ്യപ്പെടും. അഞ്ചാം സ്വര്‍ണം ലക്ഷ്യമിട്ടിറങ്ങിയ അമേരിക്കയുടെ അലിസണ്‍ ഫെലിക്സാണ് ഇതോടെ പിന്നിലായിപ്പോയത്. 0.07 സെക്കന്‍ഡിന്‍െറ വിത്യാസത്തിലായിരുന്നു മില്ലറുടെ ഫിനിഷിങ്.

ഒറ്റക്കോട്ടം
അമേരിക്കന്‍ റിലേ ടീം ഒറ്റക്ക് ട്രാക്കിലിറങ്ങിയ അപൂര്‍വതക്ക് റിയോ സാക്ഷ്യം വഹിച്ചു. 4 x 100 മീറ്റര്‍ റിലേ ഹീറ്റ്സില്‍ ബ്രസീല്‍ താരവുമായി കൂട്ടിയിടിച്ച് വീണതിനെ തുടര്‍ന്ന് അമേരിക്കയെ അയോഗ്യരാക്കിയിരിന്നു. ഇത് വിവാദമായതോടെയാണ് അമേരിക്കക്ക് വേണ്ടി മാത്രം യോഗ്യതാ മത്സരത്തിന് അനുമതി നല്‍കിയത്. എതിരാളികളില്ലാതെ ഒറ്റക്ക് ഓടണമെന്നായിരുന്നു നിബന്ധന. ഒളിമ്പിക്സ് കമ്മിറ്റി നിര്‍ദേശിച്ച സമയത്തിനുള്ളില്‍ ഓടിത്തീര്‍ത്ത് അമേരിക്ക ഫൈനലിലേക്ക് യോഗ്യതനേടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.