പാലക്കാട്: സംസ്ഥാന റൈഫിള്‍ അസോസിയേഷന്‍ തൊടുപുഴയില്‍ സംഘടിപ്പിച്ച ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം തവണയും പാലക്കാട് ടീം ജേതാക്കളായി. ടീം 240 പോയന്‍റ് നേടി. രണ്ടാം സ്ഥാനത്തത്തെിയ ഇടുക്കി 170 പോയന്‍റ് നേടി. പാലക്കാട് ടീമിലെ ശ്രീചിരാഗ് മുകുന്ദന്‍ പീപ് സൈറ്റ് റൈഫിള്‍ അഗ്രഗേറ്റ് ചാമ്പ്യനും കെ.കെ. ശ്രീലക്ഷ്മി ഓപണ്‍ സൈറ്റ് റൈഫിള്‍ അഗ്രഗേറ്റ് ചാമ്പ്യനുമായി. ടീമിലെ നാലുപേര്‍ സംസ്ഥാന റെക്കോഡോടെ സ്വര്‍ണം നേടി. ഋഷി ഗിരീഷ് (50 മീറ്റര്‍ പീപ് സൈറ്റ് റൈഫിള്‍), അമി ബിനോജ് (25 മീറ്റര്‍ സ്പോര്‍ട്സ് പിസ്റ്റള്‍ വുമണ്‍ ആന്‍ഡ് ജൂനിയര്‍ വുമണ്‍), പി. പ്രത്യുഷ (10 മീറ്റര്‍ ഓപണ്‍ സൈറ്റ് എയര്‍ റൈഫിള്‍ വുമണ്‍), ഋതിക് ഗിരീഷ് (10 മീറ്റര്‍ പീപ് സൈറ്റ് എയര്‍ റൈഫിള്‍) എന്നിവര്‍ക്കാണ് റെക്കോഡ് നേട്ടം. സെപ്റ്റംബര്‍ 20 മുതല്‍ മധുര ഷൂട്ടിങ് റേഞ്ചില്‍ നടക്കുന്ന സൗത് സോണ്‍ മത്സരങ്ങളിലേക്ക് ടീമിലെ 45 ഷൂട്ടര്‍മാര്‍ യോഗ്യത നേടിയതായി ടീം കോച്ച് വി. വിപിന്‍ദാസും സെക്രട്ടറി വി. നവീനും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.