ന്യൂഡൽഹി: റിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ പി.വി സിന്ധു, സാക്ഷി മാലിക്, ദിപാ കര്‍മ്മാര്‍ക്കര്‍, സിന്ധുവിന്റെ കോച്ച് പി.ഗോപീചന്ദ് എന്നിവര്‍ക്ക് ബി.എം.ഡബ്യൂ കാര്‍ സമ്മാനിച്ചു. ഗോപീചന്ദ് ബാഡ്മിൻറൺ അക്കാദമിയില്‍ െവച്ച് നടന്ന ചടങ്ങില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കാറിെൻറ താക്കോലുകള്‍ കൈമാറി. റിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ടീമിന്റെ ഗുഡ്‍വില്‍ അംബാസിഡറായിരുന്നു സച്ചിന്‍.
ഹൈദരാബാദ് ഡിസ്ട്രിക്ട് ബാഡ്മിന്റണ്‍ അസോസിയേന്‍ പ്രസിഡന്റ് ചാമുണ്ഡേശ്വര്‍നാഥ് ആണ് കാറുകള്‍ സ്പോണ്‍സര്‍ ചെയ്തത്. റിയോയിൽ ഗുസ്തിയിൽ മൽസരിച്ച സാക്ഷി മാലിക് വെങ്കല മെഡലിലൂടെയാണ് ഇന്ത്യൻ മെഡൽ പട്ടികയിൽ സാന്നിധ്യമറിയിച്ചത്. ബാഡ്മിൻറൺ വനിത വിഭാഗത്തിൽ വെള്ളിമെഡൽ നേടി പി.വി സിന്ധുവും , വെള്ളിമെഡലിലേക്ക് സിന്ധുവിനെ പരിശീലിപ്പിച്ച് ഗോപീചന്ദും ജിംനാസ്റ്റിക്സിൽ ദീപ കർമാക്കറും രാജ്യത്തിെൻറ അഭിമാന താരമായി മാറി. റിയോയിൽ നിന്ന് തിരിച്ചെത്തിയ ഇവർക്ക് വൻ സ്വീകരണമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.