ദുരന്തചിത്രമായി കുദുഖോവ്

ഗുസ്തി ഗോദയിലെ വിസ്മയമെന്ന് വിശേഷിപ്പിച്ച കുദുഖോവിനെ അയോഗ്യനാക്കിയ വാര്‍ത്തയത്തെുമ്പോള്‍ റഷ്യന്‍ താരം ആരാധക മനസ്സിലെ വേദനയായി മാത്രം അവശേഷിക്കുന്നു. നാല് ലോകചാമ്പ്യന്‍ഷിപ് സ്വര്‍ണവും (2007, 2009,2010,2011), രണ്ട് ഒളിമ്പിക്സ് മെഡലും (2008 വെങ്കലം, 2012 വെള്ളി) നേടിയ താരം തെക്കന്‍ റഷ്യയിലുണ്ടായ റോഡപകടത്തിലാണ് കൊല്ലപ്പെട്ടത്. 2013 ഡിസംബറിലായിരുന്നു അപകടം. റഷ്യ വേദിയായ സോചി ഒളിമ്പിക്സിന്‍െറ ദീപശിഖാ പ്രയാണത്തിലെ പ്രധാന താരമാവാനിരിക്കെയായിരുന്നു മരണം.

മൂന്നു തവണ ഒളിമ്പിക്സ് ചാമ്പ്യനായ ഉസ്ബകിസ്താന്‍െറ അര്‍തുര്‍ ടിമസോവും പരിശോധനയില്‍ പരാജയപ്പെട്ടു. ഉസ്ബെക് താരത്തിന്‍െറ 2008 ബെയ്ജിങ് ഒളിമ്പിക്സില്‍ ശേഖരിച്ച സാമ്പ്ളാണ്  പുനപ്പരിശോധിച്ചത്.സാങ്കേതിക വിദ്യയുടെ വളര്‍ച്ചക്കനുസരിച്ച് കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കാമെന്നതിന്‍െറ അടിസ്ഥാനത്തിലാണ് ശേഖരിക്കുന്ന സാമ്പ്ള്‍ 10 വര്‍ഷം വരെ സൂക്ഷിക്കാമെന്ന് ‘വാഡ’ നിയമനിര്‍മാണം നടത്തിയത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.