ഫിയാസ്റ്റോ അഖിലേന്ത്യ ബാസ്കറ്റ്ബാള്‍: സെന്‍ട്രല്‍ എക്സൈസിനും കെ.എസ്.ഇ.ബിക്കും ജയം


കോഴിക്കോട്: ഫിയാസ്റ്റോ അഖിലേന്ത്യ ബാസ്കറ്റ്ബാള്‍ ടൂര്‍ണമെന്‍റിലെ ആദ്യ ദിനത്തില്‍ സെന്‍ട്രല്‍ എക്സൈസിനും കെ.എസ്.ഇ.ബിക്കും ജയം.  
പുരുഷ വിഭാഗത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ കാലിക്കറ്റ് ഫിയാസ്റ്റോ ക്ളബിനെ തോല്‍പിച്ചാണ് സെന്‍ട്രല്‍ എക്സൈസ് മുന്നേറിയത്. സ്കോര്‍: 63-52. അഭിലാഷ് (17), നിഖില്‍ (11), യെദ്രിക് (11) എന്നിവരാണ് സെന്‍ട്രല്‍ എക്സൈസിന്‍െറ പ്രധാന സ്കോറര്‍മാര്‍. രണ്ടാമതായി നടന്ന വനിതാ വിഭാഗം മത്സരത്തില്‍ കാലിക്കറ്റ് പ്രോവിഡന്‍സ് വിമന്‍സ് ടീമിനെയാണ് തിരുവനന്തപുരം കെ.എസ്.ഇ.ബി പരാജയപ്പെടുത്തിയത്. സ്കോര്‍: 66-27. കെ.എസ്.ഇ.ബിയുടെ പി.എസ്. ജീന 16 തവണയും സ്റ്റെഫി നിക്സണ്‍ എട്ടും പി.ജി. അഞ്ജന എട്ടും തവണ സ്കോര്‍ ചെയ്തു. ഈ മാസം 28 വരെ നടക്കുന്ന ടൂര്‍ണമെന്‍റിലെ ലീഗ് മത്സരങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കോഴിക്കോട് വി.കെ. കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച ടൂര്‍ണമെന്‍റ് മേയര്‍ വി.കെ.സി. മമ്മദ് കോയ ഉദ്ഘാടനം ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.