??????, ??????? ?????????

സംസ്ഥാന ചെസ്: ഋത്വിക, ഹില്‍മി പര്‍വീണ്‍ ചാമ്പ്യന്മാര്‍

കൊച്ചി: സംസ്ഥാന ചെസ് അസോസിയേഷനും എറണാകുളം ജില്ലാ അസോസിയേഷനും സംഘടിപ്പിച്ച ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോടിന്‍െറ ഋത്വികയും തിരുവനന്തപുരത്തിന്‍െറ ശ്രേയസ് പയ്യപ്പാട്ടും എറണാകുളത്തിന്‍െറ ഹില്‍മി പര്‍വീണും ജേതാക്കളായി. അണ്ടര്‍ ഒമ്പത് പെണ്‍കുട്ടികളുടെ വിഭാഗത്തിലാണ് ഋത്വിക ഒന്നാമതത്തെിയത്. ശ്രേയസ് അണ്ടര്‍ ഒമ്പത് ഓപണ്‍ വിഭാഗത്തിലും ആലുവയില്‍ നിന്നുള്ള ഹില്‍മി പര്‍വീണ്‍ സീനിയര്‍ പെണ്‍വിഭാഗത്തിലും ഒന്നാമതത്തെി.
അണ്ടര്‍ ആറ്, ഏഴ് വിഭാഗങ്ങളിലും ഋത്വിക സംസ്ഥാന ജേതാവായിരുന്നു. കോഴിക്കോട് നന്തിയിലെ കെ.വി. കൃഷ്ണന്‍െറയും നിമയുടെയും മകളാണ്. ചിങ്ങപുരം ഷാ സ്കൂളിലെ മൂന്നാം ക്ളാസുകാരി അച്ഛനു കീഴിലാണ് ചെസ് പരിശീലനം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.