ബാസ്കറ്റ് ബാള്‍: പ്രോവിഡന്‍സും വിജയബാങ്കും സെമിയില്‍

കോഴിക്കോട്: ഫിയാസ്റ്റോ അഖിലേന്ത്യാ ബാസ്കറ്റ് ബാള്‍ ടൂര്‍ണമെന്‍റില്‍ ഹുബ്ളി സൗത് വെസ്റ്റേണ്‍ റെയില്‍വേയെ തോല്‍പിച്ച് പ്രോവിഡന്‍സ് കോഴിക്കോട് സെമിഫൈനലില്‍. 68-62 എന്ന സ്കോറിനാണ് റെയില്‍വേയെ പ്രോവിഡന്‍സ് പരാജയപ്പെടുത്തിയത്. വനിതാവിഭാഗം ഗ്രൂപ് എയില്‍നിന്നും രണ്ടാമതായാണ് പ്രോവിഡന്‍സ് സെമിയിലത്തെിയത്. നേരത്തെ കെ.എസ്.ഇ.ബി തിരുവനന്തപുരവും സെമിയിലത്തെിയിരുന്നു.
പുരുഷ വിഭാഗം ഗ്രൂപ് ബിയില്‍ വിജയബാങ്ക് ബംഗളൂരു, ആര്‍മി സിഗ്നല്‍സിനെ പരാജയപ്പെടുത്തി സെമിയില്‍ കടന്നു. സ്കോര്‍: 81-80. അരവിന്ദ് (27), റോബി തോമസ് (21) എന്നിവരുടെ മികച്ച പ്രകടനമാണ് വിജയബാങ്കിന്‍െറ വിജയത്തിന് നിര്‍ണായകമായത്.പ്രോവിഡന്‍സ് കോഴിക്കോടിനുവേണ്ടി കവിത ജോസ്-14, വിമ്മി വര്‍ക്കി-13, അതുല്യ-12, അശ്വതി എസ്. തമ്പി-11, റിയ രാജേന്ദ്രന്‍-10 തവണ സ്കോര്‍ ചെയ്തു. വ്യാഴാഴ്ച പുരുഷ വിഭാഗത്തില്‍ ഐ.ഒ.ബി ചെന്നൈ, കൊച്ചി സെന്‍ട്രല്‍ എക്സൈസിനെയും കെ.എസ്.ഇ.ബി. തിരുവനന്തപുരം, സിഗ്നല്‍സ് ഡല്‍ഹിയെയും നേരിടും. വനിതാവിഭാഗത്തില്‍ കേരള പൊലീസും ഈസ്റ്റേണ്‍ റെയില്‍വേയും തമ്മില്‍ മത്സരിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.