‘ഫോബ്സ് ഏഷ്യ’ ലിസ്റ്റ്; കോഹ് ലിയും സാനിയയും മുന്നില്‍

ന്യൂയോര്‍ക്: ഏഷ്യയിലെ 30നുതാഴെയുള്ള മികച്ച 30 പേരെ കണ്ടത്തെുന്ന ഫോബ്സ് മാഗസിന്‍ ലിസ്റ്റില്‍ ഇന്ത്യയില്‍നിന്ന് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ടെന്നിസ് താരം സാനിയ മിര്‍സയും മുന്നില്‍. ‘ 30 അണ്ടര്‍ 30 ഏഷ്യ’ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് 56 പേരാണ് ഇടംനേടിയത്. സാനിയക്കും കോഹ്ലിക്കും തൊട്ടുപിറകില്‍ ബാഡ്മിന്‍റണ്‍ താരം സൈന നെഹ്വാളാണ്. നടി ശ്രദ്ധ കപൂറും മുന്‍നിരയിലുണ്ട്.

ഇന്ത്യ, ഇന്തോനേഷ്യ, ചൈന, ഹോങ്കോങ്, സിംഗപ്പൂര്‍, ജപ്പാന്‍, പാകിസ്താന്‍, വിയറ്റ്നാം, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ 300 പേരാണ് പട്ടികയില്‍. 10 വിഭാഗത്തില്‍നിന്നാണ് 30നുതാഴെയുള്ള ഇന്ത്യന്‍ യുവാക്കളെ ഫോബ്സ് തെരഞ്ഞെടുക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.