ബാസ്കറ്റ്ബാള്‍:സതേണ്‍ റെയില്‍വേ, വിജയബാങ്ക് ഫൈനലില്‍ 


കോഴിക്കോട്: വനിതകളുടെ ആദ്യസെമിയില്‍ പ്രോവിഡന്‍സ് കോഴിക്കോടിനെ പരാജയപ്പെടുത്തി ചെന്നൈ സതേണ്‍ റെയില്‍വേ ഫിയാസ്റ്റോ അഖിലേന്ത്യാ ബാസ്കറ്റ്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ ഫൈനലില്‍ കടന്നു. സ്കോര്‍: 79-58. ശനിയാഴ്ചത്തെ കെ.എസ്.ഇ.ബിയും ഇസ്റ്റേണ്‍ റെയില്‍വേ കൊല്‍ക്കത്തയും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളാവും ഞായറാഴ്ചത്തെ ഫൈനലില്‍ സതേണ്‍ റെയില്‍വേ നേരിടുക. പുരുഷവിഭാഗം ആദ്യസെമിയില്‍ വിജയബാങ്ക് ബംഗളൂരു, സെന്‍ട്രല്‍ എക്സൈസ് കൊച്ചിയെ പരാജയപ്പെടുത്തി ഫൈനലില്‍ കടന്നു. സ്കോര്‍: 88-58. ശനിയാഴ്ചത്തെ പുരുഷ രണ്ടാം സെമിയില്‍ കെ.എസ്.ഇ.ബിയും ഐ.ഒ.ബി ചെന്നൈയും തമ്മില്‍ ഏറ്റുമുട്ടും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.