?????????? ???? ?????? ???????????????? ???? ?????? ?????????? ??.???.?.?? ???

ഫിയസ്റ്റോ ബാസ്ക്കറ്റ് ബാള്‍: കെ.എസ്.ഇ.ബി, ഐ.ഒ.ബി ജേതാക്കള്‍


കോഴിക്കോട്: ഫിയാസ്റ്റോ ഓള്‍ ഇന്ത്യ ബാസ്കറ്റ്ബാള്‍ ടൂര്‍ണമെന്‍റില്‍ വനിതകളില്‍ കെ.എസ്.ഇ.ബിയും പുരുഷന്മാരില്‍ ഐ.ഒ.ബി ചെന്നൈയും കിരീടമുയര്‍ത്തി. ചെന്നൈ ദക്ഷിണ റെയില്‍വേയെ 71-52 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് കെ.എസ്.ഇ.ബി ഫിയാസ്റ്റോ ട്രോഫി നേടിയത്. ആദ്യ ക്വാര്‍ട്ടറില്‍ പി.എസ്. ജീന, സ്റ്റെഫി നിക്സന്‍, പി.ജി. അഞ്ജന എന്നിവരുടെ മികച്ച പ്രകടനത്തിലൂടെ 11നെതിരെ 17 പോയന്‍റ് നേടി കെ.എസ്.ഇ.ബി മേധാവിത്വം സ്ഥാപിച്ചു. ആദ്യ പകുതിയുടെ അവസാനത്തില്‍ 38നെതിര 44 എന്നനിലയിലത്തെി. എന്നാല്‍, അവസാന ക്വാര്‍ട്ടറില്‍ കെ.എസ്.ഇ.ബിക്കുവേണ്ടി ജീന ഉതിര്‍ത്ത എയ്സുകളും സ്റ്റെഫിയുടെ സ്കോറിങ് മികവും മത്സരം കെ.എസ്.ഇ.ബിക്ക് അനുകൂലമാക്കുകയായിരുന്നു. കെ.എസ്.ഇ.ബിക്കുവേണ്ടി സ്റ്റെഫി നിക്സണ്‍ 18ഉം പി.ജി. അജ്ഞന 18ഉം ഷില്‍ജി ജോര്‍ജ് 11ഉം ജീന 10ഉം പോയന്‍റ് നേടി. 
പുരുഷ വിഭാഗത്തില്‍ ബംഗളൂരു വിജയ ബാങ്കിനെ 52നെതിരെ 75 പോയന്‍റുകള്‍ക്ക് തകര്‍ത്താണ് ഐ.ഒ.ബി ചെന്നൈ കിരീടം നേടിയത്. ആദ്യ പകുതിയില്‍ 32നെതിരെ 49 എന്നനിലയില്‍ മുന്നിട്ടുനിന്ന ഐ.ഒ.ബിക്കായി മുന്‍തൂക്കം. 
പുരുഷ വിഭാഗത്തില്‍ ഐ.ഒ.ബിയുടെ പ്രസന്ന വെങ്കിടേഷ് മികച്ച കളിക്കാരനായപ്പോള്‍ വനിതാ വിഭാഗത്തില്‍ കെ.എസ്.ഇ.ബിയുടെ പി.ജി. അജ്ഞനയാണ് മികച്ച താരം. ട്രോഫിയും മെമന്‍േറായും 60,000 രൂപയുടെ കാഷ് അവാര്‍ഡുമാണ് ചാമ്പ്യന്മാര്‍ക്ക്. 40,000 രൂപയും ട്രോഫിയുമാണ് റണ്ണേഴ്സ് അപ്പിന്. ജേതാക്കള്‍ക്ക് മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദും എ. പ്രദീപ്കുമാര്‍ എം.എല്‍.എയും ട്രോഫി വിതരണം വിതരണം ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.