മഡ്ഗാവ്: ഗോവയില്‍ നടക്കുന്ന ദേശീയ സബ് ജൂനിയര്‍ അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് സ്വര്‍ണവും വെള്ളിയും. ആണ്‍കുട്ടികളുടെ 30 മീറ്റര്‍ ഇന്ത്യന്‍ റൗണ്ടില്‍ കേരളത്തിന്‍െറ അജിത് ബാബു 360ല്‍ 346 പോയന്‍റ് നേടി സ്വര്‍ണമണിഞ്ഞു. മിക്സഡ് ടീമില്‍ അജിത് ബാബു-അക്ഷയ ദാസ് ടീം വെള്ളി നേടി. ഫൈനലില്‍ ഝാര്‍ഖണ്ഡിനോടാണ് കേരളം തോല്‍വി വഴങ്ങിയത് (156-154). ചാമ്പ്യന്‍ഷിപ് 16ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.